വീണ്ടും മിന്നലടിപ്പിക്കാൻ മുരളി മെൽബണിലേക്ക്;ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍ അവാര്‍ഡിലേക്ക് ‘മിന്നല്‍ മുരളി’

വീണ്ടും മിന്നലടിപ്പിക്കാൻ മുരളി മെൽബണിലേക്ക്;ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍ അവാര്‍ഡിലേക്ക് ‘മിന്നല്‍ മുരളി’

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിന്റെ നാമനിര്‍ദേശ പട്ടികയില്‍ ടൊവിനോ തോമസ്-ബേസില്‍ ജോസഫ് ചിത്രം ‘മിന്നല്‍ മുരളി’യും. മികച്ച ചിത്രം, മികച്ച നടന്‍ എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളത്. മിന്നല്‍ മുരളിയ്‌ക്കൊപ്പം മികച്ച ചിത്രത്തിനുള്ള അവാര്‍ഡിന് മറ്റൊരു മലയാള സിനിമയായ ‘പക’യും നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

സൂര്യ നായകനായ ‘ജയ് ഭീം’, അപര്‍ണ സെന്‍ സംവിധാനം ചെയ്ത ‘ദി റേപ്പിസ്റ്റ്’, സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഗംഗുഭായ് കത്തിയവാടി’, രണ്‍വീര്‍ സിങ്ങിന്റെ ’83’, രാജ്കുമാര്‍ റാവു, ഭൂമി പെഡ്‌നേക്കര്‍ അഭിനയിച്ച ‘ബദായ് ദോ’, വിക്കി കൗശലിന്റെ ‘സര്‍ദാര്‍ ഉദം’ എന്നീ സിനിമകളും അവാര്‍ഡുകള്‍ക്കുള്ള നോമിനേഷനുകളില്‍ ഇടം നേടി. ആഗസ്റ്റ് 14 മുതലാണ് ഫിലിം ഫെസ്റ്റിവല്‍ നടക്കുക.

2021 ഡിസംബര്‍ 24നാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിലൂടെ സ്ട്രീമിങ് ആരംഭിച്ചത്. ചിത്രം റിലീസിനെത്തി ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ആഗോളതലത്തില്‍ ചര്‍ച്ചയായിരുന്നു. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയത്.

Spread the love

Related post

‘ബീസ്റ്റി’ന്‍റെ പരാജയം മറികടക്കുമോ നെല്‍സണ്‍?  രജനിയുടെ ‘ജയിലറി’ന് ചെന്നൈയില്‍ തുടക്കം

‘ബീസ്റ്റി’ന്‍റെ പരാജയം മറികടക്കുമോ നെല്‍സണ്‍? രജനിയുടെ ‘ജയിലറി’ന് ചെന്നൈയില്‍ തുടക്കം

തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളാണ് നെല്‍സണ്‍ ദിലീപ്കുമാര്‍. അരങ്ങേറ്റ ചിത്രമായ കോലമാവ് കോകിലയിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട…
‘മൈന്‍റില്‍ പൈന്‍റിത്’; ജിയോ ബേബി ചിത്രത്തിലെ പാട്ടെത്തി

‘മൈന്‍റില്‍ പൈന്‍റിത്’; ജിയോ ബേബി ചിത്രത്തിലെ പാട്ടെത്തി

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി…
നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

നാഗ ചൈതന്യ നായകനായി ഏറ്റവും ഒടുവില്‍ പ്രദ്രശനത്തിന് എത്തിയ ചിത്രമാണ് ‘താങ്ക്യു’. ജൂലൈ 22ന് ആണ്…

Leave a Reply

Your email address will not be published.