അമറിന് ആശംസകളറിയിച്ചു റോളക്സും വിക്രമും; ഫഹദ് തന്റെയും കുഞ്ഞെന്ന് കമൽ ഹസ്സൻ

അമറിന് ആശംസകളറിയിച്ചു റോളക്സും വിക്രമും; ഫഹദ് തന്റെയും കുഞ്ഞെന്ന് കമൽ ഹസ്സൻ

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ഫഹദ് ഫാസിൽ ചിത്രം ‘മലയൻകുഞ്ഞി’ന് ആശംസയുമായി കമൽഹാസനും സൂര്യയും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ രണ്ടാം ട്രെയിലർ പുറത്തിറങ്ങിയിരുന്നു. ഇത് പങ്കുവച്ചായിരുന്നു താരങ്ങളുടെ ആശംസ. ഫഹദ് എപ്പോഴും കഥകൾ കൊണ്ട് ആശ്ചര്യപ്പെടുത്തുന്നുവെന്നും അഭിനയത്തിൽ തികച്ചും വ്യത്യസ്തത തീർക്കുന്ന ദൃശ്യങ്ങൾ കണ്ട് അത്ഭുതപ്പെട്ടുവെന്നും സൂര്യ ട്വീറ്റ് ചെയ്യുന്നു.

‘ഫാസിൽ സാറിനോട് സ്നേഹവും ആദരവും. ഫഹദ്, നിങ്ങൾ എപ്പോഴും പുതിയ കഥകൾ കൊണ്ട് എന്നെ ആശ്ചര്യപ്പെടുത്തുകയാണ്. തികച്ചും വ്യത്യസ്തത തീർക്കുന്ന ദൃശ്യങ്ങൾ കണ്ട് ഞാൻ അത്ഭുതപ്പെട്ടു’, എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്. ‘ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്’ എന്ന് പറഞ്ഞാണ് കമല്‍ഹാസന്‍ ആശംസ അറിയിച്ചത്. ‘എന്റെ എല്ലാ എജന്റുകളും വിജയിക്കണം, തോല്‍വിയൊരു തെരഞ്ഞെടുപ്പല്ല’ എന്നും ആശംസകള്‍ അറിയിച്ചുകൊണ്ട് കമല്‍ഹാസൻ ട്വീറ്റ് ചെയ്തു. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വിക്രമിൽ മൂവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിലെ ഫഹദിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന മലയൻകുഞ്ഞ് ജൂലൈ 22ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്‍റെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ്. ഫാസില്‍ നിര്‍മ്മിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.എ ആര്‍ റഹ്മാന്‍ സംഗീതം പകരുന്നു എന്നതും പ്രത്യേകതയാണ്. വർഷങ്ങൾക്ക് ശേഷമാണ് എ ആർ റഹ്മാൻ വീണ്ടും ഒരു മലയാളം ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ‘യോദ്ധ’യാണ് ഇതിന് മുൻപ് അദ്ദേഹം സംഗീതം നിർവഹിച്ച മലയാളം സിനിമ.

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.