
ജെ സി ഡാനിയേൽ പുരസ്‌കാരം കെ പി കുമാരന്
- Stories
സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ സി ഡാനിയേൽ പുരസ്‌കാരം കെ പി കുമാരന്. ആയുഷ്കാല സംഭാനയ്ക്കുള്ള പുരസ്‌കാരമാണ് ഇത്. സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്‌കാരം. ആഗസ്റ്റ് മൂന്നിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ചേരുന്ന അവാർഡ് നിശയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം കെ പി കുമാരന് സമ്മാനിക്കും.
2020ലെ ജെ സി ഡാനിയേൽ ജേതാവായ പി ജയചന്ദ്രൻ ചെയർമാനായ ജൂറിയാണ് കെ പി കുമാരനെ തെരഞ്ഞെടുത്തത്. സിബി മലയിൽ, രഞ്ജിത്ത്, സാംസ്കാരിക വകുപ്പുൾപ്പെടെയുള്ളവരാണ് ജൂറിയിൽ. അര നൂറ്റാണ്ടായി മലയാള ചലച്ചിത്ര മേഖലയിൽ നിരവധി സംഭാവനകളാണ് കെ പി കുമാരൻ നൽകിയിട്ടുള്ളത്.
1972 അന്തരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരം നേടിയ ‘റോക്ക്’, 1975ലെ ‘അതിഥി’ എന്നെ ചിത്രങ്ങളിലൂടെയാണ് കെ പി കുമാരൻ മലയാള സിനിമയുടെ ഭാഗമാകുന്നത്. ‘തോറ്റം’, ‘രുഗ്മിണി’, ‘നേരം പുലരുമ്പോൾ’,’ആദിപാപം’, ‘കാട്ടിലെപാട്ട്’, ‘തേൻതുളളി’, ‘ആകാശഗോപുരം’ എന്നിവ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളാണ്. 2020ൽ മഹാകവി കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ ആണ് അവസാന ചിത്രം.