‘ആളവന്താൻ’ 3D യിൽ തീയേറ്ററിലേക്ക്; കമലഹാസന്റെ പിറന്നാളാഘോഷമായി ചിത്രം തിരിച്ചു വരുന്നു

‘ആളവന്താൻ’ 3D യിൽ തീയേറ്ററിലേക്ക്; കമലഹാസന്റെ പിറന്നാളാഘോഷമായി ചിത്രം തിരിച്ചു വരുന്നു

കമൽ ഹാസൻ നായകനായെത്തി ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് ‘ആളവന്താൻ’. റിലീസ് ചെയ്തു ഇരുപത് വർഷങ്ങൾക്കിപ്പുറം സിനിമയുടെ ത്രീഡി പതിപ്പ് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. സിനിമ റീമാസ്റ്റർ ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.മാജിക്കൽ റിയലിസത്തിന്റെ ഘടകങ്ങളോടെയായിരിക്കും ത്രീഡി പതിപ്പും ഒരുങ്ങുന്നത്. കമൽ ഹാസന്റെ പിറന്നാളിനോട് അനുബന്ധിച്ച് നവംബർ ഏഴാം തീയതി റീമാസ്റ്റേഡ് പതിപ്പ് റിലീസ് ചെയ്യും. 2019ൽ കമലിന്റെ പിറന്നാൾ ദിനത്തിൽ ‘ഹേ റാം’ റീമാസ്റ്റർ ചെയ്തു പുറത്തിറക്കിയിരുന്നു.

2001 നവംബറിൽ സുരേഷ് കൃഷ്ണയുടെ സംവിധാനത്തിലാണ് ‘ആളവന്താൻ’ റിലീസ് ചെയ്തത്. 1984ൽ കമൽ ഹാസൻ എഴുതിയ ‘ധായം’ എന്ന നോവലിന്റെ ദൃശ്യാവിഷ്കാരമാണ് ചിത്രം. കമൽ സിനിമയിൽ ഇരട്ടവേഷങ്ങളിലാണ് എത്തിയത്. സിനിമയുടെ തിരക്കഥയും അദ്ദേഹം തന്നെയാണ് ഒരുക്കിയത്. രവീണ ടണ്ടൻ, മനീഷ കൊയ്രാള, ശരത് ബാബു, ഗൊല്ലപ്പുടി മാരുതി റാവു, മധുര ജിഎസ് മണി, മിലിന്ദ് ഗുണാജി, തുടങ്ങിയവർ സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

 

ഏഴ് കോടി ബജറ്റിൽ പുറത്തിറങ്ങിയ ‘ആളവന്താൻ’ തിയേറ്ററിൽ അർഹിച്ച വിജയം കൈവരിച്ചില്ല. പിന്നീട് സിനിമയുടെ വ്യത്യസ്തയമായ അവതരണവും കമലിന്റെ അഭിനയ മികവും സാങ്കേതിക വിദ്യകളുടെ ഉപയോഗവുമെല്ലാം പ്രശംസ പിടിച്ചു പറ്റി. സ്പെഷ്യൽ എഫക്ട്സിനുള്ള ദേശീയ പുരസ്കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.സിനിമയിൽ വയലൻസ് നിറഞ്ഞ രംഗങ്ങൾ ചിത്രീകരിക്കാൻ അനിമേഷൻ ഉപയോഗിച്ചത് ലോക സിനിമയിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടു. ‘കിൽ ബിൽ’ എന്ന സിനിമയിലെ വയലസ് രംഗങ്ങൾ പകർത്താൻ മംഗ കോമിക്‌സ് ഉപയോഗിക്കാൻ തനിക്ക് പ്രചോദനമായത് കമലിന്റെ ‘ആളവന്താൻ’ ആണെന്ന് ഹോളിവുഡ് സംവിധായകൻ ക്വന്റിൻ ടരാന്റിനോ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. നടൻ ജയം രവി സിനിമയിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുമുണ്ട്.

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.