രജിഷ വിജയന്‍റെ തെലുങ്ക് ചിത്രം, ‘രാമറാവു ഓണ്‍ ഡ്യൂട്ടി’ തിയേറ്ററുകളിലേക്ക്

രജിഷ വിജയന്‍റെ തെലുങ്ക് ചിത്രം, ‘രാമറാവു ഓണ്‍ ഡ്യൂട്ടി’ തിയേറ്ററുകളിലേക്ക്

രവി തേജ നായകനാകുന്ന ഏറ്റവും പുതിയ ആക്ഷൻ ത്രില്ലര്‍ ചിത്രമാണ് ‘രാമറാവു ഓണ്‍ ഡ്യൂട്ടി’. ശരത് മാണ്ഡവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശരത് മാണ്ഡവ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. മലയാളി താരം രജിഷ വിജയൻ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. ജൂലൈ 29ന് ആണ് ചിത്രം റിലീസ് ചെയ്യുക.

 

 

ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ ‘ബി രാമറാവു’വായിട്ടാണ് ചിത്രത്തില്‍ രവി തേജയെത്തുക. നായകൻ രവി തേജയുടെ മാസ് ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും സിനിമയുടെ ആകര്‍ഷണമാകും. രവി തേജയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ‘രാമറാവു ഓണ്‍ ഡ്യൂട്ടി’. സത്യൻ സൂര്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം പ്രവീണ്‍ കെ എല്‍ ആണ്.

 

 

സുധാകര്‍ ചെറുകുറി ആണ് ചിത്രം നിര്‍മിക്കുന്നത്. എസ് എല്‍ വി സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം. സാം സി എസ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്ത്. ദിവ്യാ ഷാ , കൗശിക്, നാസര്‍, ജോണ്‍ വിജയ്, പവത്രി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Spread the love

Related post

സിനിമ, സീരിയല്‍, നാടക നടന്‍ വി.പി. ഖാലിദ് വിടവാങ്ങി

സിനിമ, സീരിയല്‍, നാടക നടന്‍ വി.പി. ഖാലിദ് വിടവാങ്ങി

‘മറിമായം സുമേഷ്’ ഇനി ഓർമ്മ. ചലച്ചിത്ര താരം വി.പി. ഖാലിദ് അന്തരിച്ചു. 70 വയസ്സായിരുന്നു. ഹൃദയാഘാതത്തെ…
ഫഹദിന്‍റെ ഡേറ്റും കാത്ത് ഉദയനിധി സ്റ്റാലിന്‍; ‘മാമന്നൻ’ രണ്ടാം ഷെഡ്യൂൾ പൂർത്തിയായി

ഫഹദിന്‍റെ ഡേറ്റും കാത്ത് ഉദയനിധി സ്റ്റാലിന്‍; ‘മാമന്നൻ’ രണ്ടാം ഷെഡ്യൂൾ…

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’. കമല്‍ഹാസൻ നായകനായ ‘വിക്രം’ എന്ന…
രൺബീർ-സഞ്ജയ് ദത്ത് കൂട്ടുകെട്ട്; ഷംഷേര’യുടെ ട്രെയിലർ റിലീസായി

രൺബീർ-സഞ്ജയ് ദത്ത് കൂട്ടുകെട്ട്; ഷംഷേര’യുടെ ട്രെയിലർ റിലീസായി

കരൺ മൽഹോത്ര സംവിധാനം ചെയ്ത്, രൺബീർ കപൂർ നായകനായി എത്തുന്ന ബോളിവുഡ് ചിത്രം ‘ഷംഷേര’യുടെ ട്രെയിലർ…

Leave a Reply

Your email address will not be published.