
നമ്പി നാരായണന്റെ കഥയുമായി മാധവന്റെ “റോക്കറ്ററി” തിയേറ്ററുകളിലേക്ക്
- Stories
നമ്പി നാരായണന്റെ ജീവിതത്തെ പ്രേമേയമാക്കി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘റോക്കറ്ററി ദി നമ്പി എഫക്ട്’. നടൻ ആർ. മാധവൻ സംവിധാനം നിർവഹിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ‘റോക്കറ്ററി ദി നമ്പി എഫക്ട്’. മാധവനോടൊപ്പം സരിത മാധവൻ, വർഗീസ് മൂലൻ, വിജയ് മൂലൻ എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. മലയാളികൾ എന്നും തനിക്ക് നൽകിയ സ്‌നേഹം വലുതാണെന്നും തന്റെ ആദ്യ സിനിമ ആരംഭിച്ചത് കേരളത്തിൽ നിന്നാണ് എന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇപ്പോൾ ആദ്യ സംവിധാന സംരംഭത്തിലും മലയാളി സാന്നിധ്യം ഉണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
“രാജ്യത്തിന് സ്വപ്‌നതുല്യമായ ധാരാളം നേട്ടങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിന്റെ സംഭാവനകളെ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. എന്നാൽ അത് പലർക്കും അറിയില്ല. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സംഭവം മാത്രമാണ് അദ്ദേഹത്തിന് സംഭവിച്ച ദുരന്തം. അദ്ദേഹത്തിന്റെ നിരപരാധിത്വം നമ്പി നാരായണൻ തെളിയിക്കുകയും ചെയ്തതാണ്”-കൊച്ചിയിൽ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയിൽ നിർണായക വേഷത്തിൽ ബോളിവുഡ് താരം ഷാരൂഖ് ഖാനും, തമിഴ് സൂപ്പർതാരം സൂര്യയുമെത്തുന്നുണ്ട്.
സിമ്രാൻ ആണ് ചിത്രത്തിൽ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വർഷത്തിന് ശേഷമാണ് സിനിമയിൽ ഒന്നിക്കുന്നത്. 2022 ജൂലായ് 1 നാണ് ലോകവ്യാപകമായി ‘റോക്കറ്ററി ദി നമ്പി എഫക്ട്’ റിലീസ് ചെയ്യുന്നത്. നേരത്തെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.