
വെങ്കട്ട് പ്രഭുവും നാഗചൈന്യയും ആദ്യമായി ഒന്നിക്കുന്നു; ‘NC22’ന് തുടക്കമായി
- Stories
അശോക് ശെൽവനെ നായകനാക്കിയ മന്മഥ ലീലക്ക് ശേഷം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നാഗ ചൈതന്യയാണ് നായകൻ. ‘NC22’ എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ ഒരു വൻ പ്രഖ്യാപനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ‘NC22’ എന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ഇളയരാജയും മകൻ യുവൻ ശങ്കര്‍ രാജയുമാണെന്ന വാർത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
സീനു സാമി സംവിധാനം ചെയ്തു ഈ വെള്ളിയാഴ്ച പുറത്തിറങ്ങുന്ന വിജയ് സേതുപതിയുടെ ‘മാമനിതൻ’ എന്ന ചിത്രത്തിന്റെ സംഗീത വിഭാഗത്തിലും ഈ അച്ഛൻ-മകൻ കോമ്പോ ഒന്നിച്ചിരുന്നു. കൃതി ഷെട്ടി നായികാവേഷത്തിലെത്തുന്ന ഈ തമിഴ് – തെലുഗ് ധ്വിഭാഷ ചിത്രം നിർമിക്കുന്നത് ശ്രീനിവാസ സിൽവർ സ്ക്രീൻ പ്രൊഡക്ഷന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി ആണ്.
നാഗ ചൈതന്യ നായകനാകുന്ന ചിത്രമായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് ‘താങ്ക്യു’വാണ്. വിക്രം കെ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെങ്കട് ഡി പതി, മിഥുൻ ചൈതന്യ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. നാഗ ചൈതന്യക്കും റാഷി ഖന്നയ്ക്കും പുറമേ മാളവിക നായര്‍, അവിക ഗോര്‍, സായ് സുശാന്ത് റെഡ്ഡി, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനിയിക്കുന്നു. ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ഇത്.