വിനായകനും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്ന ‘പന്ത്രണ്ട്’ നാളെ തീയറ്ററുകളിലേക്ക്

വിനായകനും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്ന ‘പന്ത്രണ്ട്’ നാളെ തീയറ്ററുകളിലേക്ക്

‘ലോനപ്പന്റെ മാമോദീസ’യ്ക്ക് ശേഷം ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന പന്ത്രണ്ട് നാളെ റിലീസിനെതുന്നു. ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ എത്തുന്നത്. സ്കൈ പാസ് എന്റർടെയ്ൻമെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം ആണ് ചിത്രത്തിന്‍റെ നിർമ്മാതാവ്.

സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, ജയകൃഷ്ണൻ, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, ഹരി, വിജയകുമാർ, ജെയിംസ് ഏലിയ, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, ശ്രീലത നമ്പൂതിരി തുടങ്ങിയവരും മറ്റ് വേഷങ്ങളില്‍ എത്തുന്നു. ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീതം ചെയ്യുന്നു.

നബു ഉസ്മാൻ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തില്‍ വസ്ത്രാലങ്കാരം കൈകാര്യം ചെയ്യുന്നത് ധന്യ ബാലകൃഷ്ണനാണ്. മേക്കപ്പ് ചെയ്യുന്നത് അമല്‍ ചന്ദ്രന്‍.  വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ദേവ് മോഹന്‍ മലയാളത്തിലേക്ക് തിരികെയെത്തുന്നത്. അതിഥി റാവുവിനോപ്പം ദേവ് മോഹന്‍ അഭിനയിച്ച ‘സൂഫിയും സുജാത’യുമാണ്‌ ദേവ് മോഹന്‍റെ ആദ്യ ചിത്രം.

Spread the love

Related post

സിനിമ, സീരിയല്‍, നാടക നടന്‍ വി.പി. ഖാലിദ് വിടവാങ്ങി

സിനിമ, സീരിയല്‍, നാടക നടന്‍ വി.പി. ഖാലിദ് വിടവാങ്ങി

‘മറിമായം സുമേഷ്’ ഇനി ഓർമ്മ. ചലച്ചിത്ര താരം വി.പി. ഖാലിദ് അന്തരിച്ചു. 70 വയസ്സായിരുന്നു. ഹൃദയാഘാതത്തെ…
ഫഹദിന്‍റെ ഡേറ്റും കാത്ത് ഉദയനിധി സ്റ്റാലിന്‍; ‘മാമന്നൻ’ രണ്ടാം ഷെഡ്യൂൾ പൂർത്തിയായി

ഫഹദിന്‍റെ ഡേറ്റും കാത്ത് ഉദയനിധി സ്റ്റാലിന്‍; ‘മാമന്നൻ’ രണ്ടാം ഷെഡ്യൂൾ…

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’. കമല്‍ഹാസൻ നായകനായ ‘വിക്രം’ എന്ന…
രൺബീർ-സഞ്ജയ് ദത്ത് കൂട്ടുകെട്ട്; ഷംഷേര’യുടെ ട്രെയിലർ റിലീസായി

രൺബീർ-സഞ്ജയ് ദത്ത് കൂട്ടുകെട്ട്; ഷംഷേര’യുടെ ട്രെയിലർ റിലീസായി

കരൺ മൽഹോത്ര സംവിധാനം ചെയ്ത്, രൺബീർ കപൂർ നായകനായി എത്തുന്ന ബോളിവുഡ് ചിത്രം ‘ഷംഷേര’യുടെ ട്രെയിലർ…

Leave a Reply

Your email address will not be published.