
മാസ്സ് ലുക്കിൽ ദുൽഖർ; അഭിലാഷ് ജോഷി ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു
- Stories
നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്മാന് നായകനായെത്തുന്ന ചിത്രത്തിന് ‘കിങ് ഓഫ് കൊത്ത’ എന്നാണ് പേരിട്ടിരിക്കുന്നത്. ദുല്‍ഖറിന്റെ നിർമാണ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. അഭിലാഷ് എന്‍. ചന്ദ്രൻ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നു.
മാസ് ലുക്കിലുള്ള ദുല്‍ഖറിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. സംവിധായകന് ജോഷിയുടെ മകനാണ് അഭിലാഷ് ജോഷി. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഏറെക്കുറെ പൂർത്തിയായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
‘സല്യൂട്ട്’ ആണ് ദുൽഖറിന്റെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. ‘ഹേയ് സിനാമിക’ ആണ് തമിഴിൽ അവസാനമായി റിലീസായ ദുൽഖറിന്റെ സിനിമ. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന ‘സീതരാമം’ എന്ന തെലുങ്ക് ചിത്രമാണ് റിലീസിനൊരുങ്ങുന്ന അടുത്ത ദുൽഖർ ചിത്രം. ദുൽഖറും രശ്മികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘സീതാരാമം’.