ഗുരു സോമസുന്ദരം വീണ്ടും വില്ലന്‍; ‘നാലാം മുറ’യുടെ ഷൂട്ടിംഗ് കഴിഞ്ഞു

ഗുരു സോമസുന്ദരം വീണ്ടും വില്ലന്‍; ‘നാലാം മുറ’യുടെ ഷൂട്ടിംഗ് കഴിഞ്ഞു

മിന്നൽ മുരളിക്കു ശേഷം വീണ്ടും ഗുരു സോമസുന്ദരം  മലയാള സിനിമയിൽ വില്ലൻ കഥാപാത്രമായി എത്തുന്നു. ദീപു അന്തിക്കാട് സംവിധാനം ചെയ്ത്, ബിജു മേനോൻ നായകനായെത്തുന്ന ‘നാലാം മുറ’യിലാണ് ഗുരു സോമസുന്ദരം  വില്ലൻ വേഷത്തിലെത്തുന്നത്. ‘നാലാം മുറ’യുടെ ചിത്രീകരണം പൂർത്തിയായി. സൂരജ് വി ദേവ് സിനിമയുടെ  രചന നിർവഹിക്കുന്നു.

 

 

യു.എഫ്.ഐ. മോഷന്‍ പിക്ച്ചേഴ്സും മൂവിക്ഷേത്രയും സെലിബ്രാന്‍ഡ്സും ചേര്‍ന്നാണ് ‘നാലാം മുറ’  നിര്‍മ്മിക്കുന്നത്. കിഷോര്‍ വാര്യത്ത്, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ദിവ്യ പിള്ള, അലൻസിയർ, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, പ്രശാന്ത് അലക്സാണ്ടർ എന്നിവരും സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. ലോകനാഥൻ ക്യാമറ കൈകാര്യം ചെയ്യുന്ന ‘നാലാം മുറ’യിൽ  ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്നു.

 

 

കൈലാസ് മേനോൻ  സംഗീതമൊരുക്കുന്ന സിനിമയിൽ, ഗോപി സുന്ദർ പശ്ചാത്തല സംഗീതം കൈകാര്യം ചെയ്യുന്നു. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയിൽ അപ്പുണ്ണി സാജൻ കലാസംവിധാനം നിർവഹിക്കുന്നു. നയന ശ്രീകാന്ത് വസ്ത്രാലങ്കാരം ഒരുക്കുന്ന ‘നാലാം മുറ’യിൽ റോണക്സ് സേവ്യർ ചമയം ഒരുക്കുന്നു. ഷാബു അന്തിക്കാടാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

Spread the love

Related post

മികച്ച പ്രകടനവുമായി സൗബിന്‍ എത്തുന്നു; ‘ഇലവീഴാപൂഞ്ചിറ’ ട്രെയിലര്‍ റിലീസായി

മികച്ച പ്രകടനവുമായി സൗബിന്‍ എത്തുന്നു; ‘ഇലവീഴാപൂഞ്ചിറ’ ട്രെയിലര്‍ റിലീസായി

സൗബിന്‍ ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ‘ഇലവീഴാപൂഞ്ചിറ’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി.…
പൃഥ്വിരാജിന്റെി ‘കടുവ’എത്താന്‍ വൈകും; റിലീസ് തീയതി മാറ്റി

പൃഥ്വിരാജിന്റെി ‘കടുവ’എത്താന്‍ വൈകും; റിലീസ് തീയതി മാറ്റി

ഷാജി കൈലാസിന്റെ  സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ‘കടുവ’. ജൂണ്‍ 30ന് റിലീസ് ചെയ്യുമെന്നു…
മാര്‍വലിനെ മലര്‍ത്തിയടിച്ച് ടോം ക്രൂസ്; കളക്ഷനില്‍ ഒന്നാമനായി ‘ടോപ് ഗൺ: മാവ്റിക്’

മാര്‍വലിനെ മലര്‍ത്തിയടിച്ച് ടോം ക്രൂസ്; കളക്ഷനില്‍ ഒന്നാമനായി ‘ടോപ് ഗൺ:…

ഈ വർഷത്തെ വേള്‍ഡ് വൈഡ് കളക്ഷനിൽ ഒന്നാമതെത്തി ടോം ക്രൂസിന്‍റെ ‘ടോപ് ഗൺ: മാവ്റിക്’ റെക്കോഡിട്ടു.…

Leave a Reply

Your email address will not be published.