ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനവുമായി ‘ദളപതി 66’ ഫസ്റ്റ് ലുക്ക്

ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനവുമായി ‘ദളപതി 66’ ഫസ്റ്റ് ലുക്ക്

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ബീസ്റ്റിനു ശേഷം വിജയുടെ അടുത്ത ചിത്രമായ ‘വരിസ്’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘ദളപതി 66’ എന്ന വർക്കിംഗ് ടൈറ്റിൽ ഇട്ടിരുന്ന ചിത്രത്തിന്റെ ടൈറ്റിൽ മുൻപേ ലീക്കായിരുന്നുവെങ്കിലും വിജയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഒഫീഷ്യൽ ടൈറ്റിലും ഫസ്റ്റ് ലൂക്കും ചിത്രത്തിന്റെ പ്രവർത്തകർ പുറത്തു വിടുകയായിരുന്നു. മികച്ച വിനോദ ചിത്രത്തിനുള്ള 2019ലെ ദേശീയ പുരസ്‍കാരം നേടിയ, ‘മഹര്‍ഷി’യുടെ സംവിധായകനായ  വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രം തമിഴിലും തെലുങ്കിലുമായി ഒരേ സമയം റിലീസ് ചെയ്യുന്നു.

‘ഊപ്പിരി’, ‘യെവഡു’ അടക്കം കരിയറില്‍ ഇതുവരെ അഞ്ച് സിനിമകള്‍ ഒരുക്കിയിട്ടുള്ള വംശിയുടെ ഈ ആറാം സംവിധാന സംരംഭത്തിൽ വിജയുടെ നായികയായെത്തുന്നത് പ്രശസ്ത യുവനടി രശ്‍മിക മന്ദാനയാണ്. രശ്മികയും വിജയിയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് എസ് തമനാണ്. ഈ ദ്വിഭാഷ ചിത്രത്തിൽ  അഭിനയിക്കാനായി വിജയ് വാങ്ങുന്ന പ്രതിഫലം 120 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. ശ്രീ വെങ്കട്വെശര ക്രീയേഷന്സിന്റെ ബാനറിൽ ദിൽ രാജുവും സിരിശും നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം 2022 ഏപ്രിലിൽ ചെന്നൈയിൽ ആരംഭിച്ചിരുന്നു.

വിജയ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് സണ്‍ പിക്ചേഴ്‍സിന്റെ ബാനറിൽ, കലാനിധിമാരൻ നിർമിച്ച ‘ബീസ്റ്റ്’ എന്ന ചിത്രമായിരുന്നു. യുവസംവിധായകൻ നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. റിലീസ് ദിവസം മികച്ച പ്രതികരണം ലഭിച്ചെങ്കിലും മോശം അഭിപ്രായത്തെ തുടര്‍ന്ന് ചിത്രം പിന്നോട്ടുപോയിരുന്നു. എന്നാല്‍ ‘ബീസ്റ്റ്’ എന്ന ചിത്രത്തിന് ഒടിടിയില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

Spread the love

Related post

ലോകത്തിലെ  ആദ്യ സിം​ഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ; ‘ഇരവിൻ നിഴൽ’ റിലീസിനെത്തുന്നു

ലോകത്തിലെ  ആദ്യ സിം​ഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ; ‘ഇരവിൻ…

നടൻ പാർഥിപൻ രചനയും സംവിധാനവും നിര്‍വഹിച്ച്, കേന്ദ്ര കഥാപാത്രമായെത്തുന്ന  തമിഴ് ചിത്രം ‘ഇരവിൻ നിഴൽ’ ജൂലൈ…
വീരേന്ദ്രകുമാറായി സിദ്ദിഖ്; എബ്രിട് ഷൈന്‍റെ നിവിന്‍ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യർ’ പുതിയ ക്യാരക്ടർ പോസ്റ്റർ എത്തി

വീരേന്ദ്രകുമാറായി സിദ്ദിഖ്; എബ്രിട് ഷൈന്‍റെ നിവിന്‍ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യർ’…

പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ്…
നടി അംബിക റാവു അന്തരിച്ചു

നടി അംബിക റാവു അന്തരിച്ചു

കുംബളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മ വേഷത്തിലൂടെ ശ്രദ്ധനേടിയ, പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബിക…

Leave a Reply

Your email address will not be published.