
റെക്കോഡുകള്‍ തകര്‍ത്ത ‘വിക്രം’ OTT റിലീസ് പ്രഖ്യാപിച്ചു: ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍
- Stories
നാളുകള്‍ക്ക് ശേഷം ഉലകനായകന് കമല്ഹാസന് നായകനായി എത്തിയ സിനിമയായിരുന്നു വിക്രം. ലോകേഷ് കനകരാജ് ഒരുക്കിയ സിനിമ ഇന്ത്യക്കകത്തും പുറത്തും ഓരോ ദിവസവും ഓരോ റെക്കോർഡുകൾ ഭേദിച്ച് കൊണ്ടിരിക്കുകയാണ്. കമല്‍ഹാസനു പുറമെ വിജയ് സേതുപതിയും ഫഹദ് ഫാസിലുമൊന്നിച്ച വിക്രത്തിന്റെ ഒടിടി റിലീസ് വാർത്തകൾ പുറത്തു വന്നിരിക്കുന്നു.
അടുത്ത മാസം തന്നെ സിനിമ ആരാധകരുടെ വീടുകളിലേക്ക് എത്തുമെന്നാണ് വിവരം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജൂലൈ 8ന് ചിത്രം ഒടിടി റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഈ വാർത്ത പുറത്ത് വന്നതോടെ ആരാധകരും വലിയ ആവേശത്തിലാണ്. തീയറ്ററുകളില്‍ എത്തി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടാണ് ഈ ചിത്രം 350 കോടിയിലധികം കളക്ഷൻ നേടിയത്. സിനിമ വിജയമായതിനെ തുടര്‍ന്ന് സംവിധായകന് ലോകേഷ് കനകരാജിന് ഒരു ആഢംബര വാഹനവും അതിഥി വേഷത്തില്‍ എത്തിയ തമിഴ് സൂപ്പര്‍താരം സൂര്യയ്ക്ക് വിലകൂടിയ വാച്ചും കമല്ഹാസന് സമ്മാനമായി നല്‍കിയിരുന്നു. സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് ഓരോ ബൈക്ക് വീതവും അദ്ദേഹം സമ്മാനമായി നല്‍കിയിരുന്നു.
തന്നേയും തന്റെ സിനിമയേയും ഒരിക്കല്‍ കൂടി ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച കമൽ ഹസ്സൻ ഇനിയും തന്റെ കൂടെ തന്നെ നില്‍ക്കണം എന്നായിരുന്നു ചിത്രത്തിന്റ വിജയത്തിന്റെ ഭാഗമായിറക്കിയ വീഡിയോയില്‍ തന്റെ ആരാധകരോടായി പറഞ്ഞത്. ലോകേഷ് കനകരാജിന്റെ നാലാം ചിത്രമായ വിക്രം തമിഴ് നാട്ടിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രമെന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ റെക്കോർഡ് രണ്ടു ദിവസം മുൻപ് മറി കടന്നിരുന്നു.