പ്രകാശന് ശേഷം ഇനി ധ്യാന്‍ ‘സണ്ണി ഡേയ്സി’ലേക്ക്; ഷൂട്ടിംഗ് ആരംഭിച്ചു

പ്രകാശന് ശേഷം ഇനി ധ്യാന്‍ ‘സണ്ണി ഡേയ്സി’ലേക്ക്; ഷൂട്ടിംഗ് ആരംഭിച്ചു

നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിൽ ശോഭിച്ചു കൊണ്ടിരിക്കുന്ന ധ്യാൻ ശ്രീനിവാസനെ മുഖ്യ കഥാപാത്രമാക്കി നവാഗതനായ സുനീർ സുലൈമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സണ്ണി ഡേയ്സ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. ബ്ളു ലൈൻ മൂവീസിന്റെ ബാനറിൽ റെനീഷ് കെ ജി ആണ് ചിത്രം നിര്‍മിക്കുന്നത്.


ധ്യാൻ ശ്രീനിവാസൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ച ചിത്രത്തിന് ശെല്‍വകുമാര്‍ എസ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അതുല്‍ ആനന്ദ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.ധ്യാന്‍ ശ്രീനിവാസന് പുറമെ മുകേഷ്, ശ്രീകാന്ത് മുരളി എന്നിവരും സിനിമയില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ധ്യാൻ ശ്രീനിവാസൻ തന്നെ തിരക്കഥ എഴുതി നിർമിച്ച ‘പ്രകാശൻ പരക്കട്ടെ ‘ എന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഫന്റാസ്റ്റിക് എന്റർടൈൻമെന്റിന്റെ ബാനറിൽ അജു വർഗീസ്, ധ്യാൻ, വിശാഖ് സുബ്രഹ്മണ്യം എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ഷഹദ് നിലമ്പൂരാണ്. കുറച്ച് നാളുകള്‍ക്ക് ശേഷം ‘ഉടല്‍’ എന്ന സിനിമയിലൂടെ വീണ്ടും സിനിമാ ലോകത്ത് സജീവമായ ധ്യാൻ സമീപ കാലത്ത് ഇന്റർവ്യൂകളിലൂടെ ഒരുപാട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു

Spread the love

Related post

സിനിമ, സീരിയല്‍, നാടക നടന്‍ വി.പി. ഖാലിദ് വിടവാങ്ങി

സിനിമ, സീരിയല്‍, നാടക നടന്‍ വി.പി. ഖാലിദ് വിടവാങ്ങി

‘മറിമായം സുമേഷ്’ ഇനി ഓർമ്മ. ചലച്ചിത്ര താരം വി.പി. ഖാലിദ് അന്തരിച്ചു. 70 വയസ്സായിരുന്നു. ഹൃദയാഘാതത്തെ…
ഫഹദിന്‍റെ ഡേറ്റും കാത്ത് ഉദയനിധി സ്റ്റാലിന്‍; ‘മാമന്നൻ’ രണ്ടാം ഷെഡ്യൂൾ പൂർത്തിയായി

ഫഹദിന്‍റെ ഡേറ്റും കാത്ത് ഉദയനിധി സ്റ്റാലിന്‍; ‘മാമന്നൻ’ രണ്ടാം ഷെഡ്യൂൾ…

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’. കമല്‍ഹാസൻ നായകനായ ‘വിക്രം’ എന്ന…
രൺബീർ-സഞ്ജയ് ദത്ത് കൂട്ടുകെട്ട്; ഷംഷേര’യുടെ ട്രെയിലർ റിലീസായി

രൺബീർ-സഞ്ജയ് ദത്ത് കൂട്ടുകെട്ട്; ഷംഷേര’യുടെ ട്രെയിലർ റിലീസായി

കരൺ മൽഹോത്ര സംവിധാനം ചെയ്ത്, രൺബീർ കപൂർ നായകനായി എത്തുന്ന ബോളിവുഡ് ചിത്രം ‘ഷംഷേര’യുടെ ട്രെയിലർ…

Leave a Reply

Your email address will not be published.