
കാത്തിരിപ്പിനൊടുവില്‍ ‘ദളപതി 66’ ഫസ്റ്റ് ലുക്ക് എത്തുന്നു; ആവേശത്തില്‍ ആരാധകര്‍
- Stories
ദളപതി വിജയിയുടെ ‘ദളപതി 66’എന്ന് വർക്കിംഗ് ടൈറ്റിൽ നൽകിയിട്ടുള്ള വരാനിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇനി അധികം അകലെയല്ല. ദളപതിയുടെ ജന്മദിനം ആഘോഷമാക്കാൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ജൂണ്‍ 21 ചൊവ്വാഴ്ച വൈകുന്നേരം 6.01നാണ് വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടുക. എന്തായാലും പുതിയ അപ്ഡേറ്റ് ദളപതി ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.
തെലുങ്കിലും തമിഴിലും ആയിട്ടാണ് ഈ ചിത്രം ഒരുക്കുന്നത്. മികച്ച വിനോദ ചിത്രത്തിനുള്ള 2019ലെ ദേശീയ പുരസ്കാരം നേടിയ, ‘മഹര്‍ഷി’യുടെ സംവിധായകനാണ് വംശി പൈഡിപ്പള്ളി. ‘ഊപ്പിരി’, ‘യെവാഡു’ അടക്കം കരിയറില്‍ ഇതുവരെ അഞ്ച് സിനിമകള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഈ ചിത്രത്തില്‍ അഭിനയിക്കാനായി വിജയ് വാങ്ങുന്ന പ്രതിഫലം 120 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ് തമൻ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
വിജയ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് സണ്‍ പിക്ചേഴ്സിന്റെ ബാനറിൽ, കലാനിധിമാരൻ നിർമിച്ച ‘ബീസ്റ്റ്’ എന്ന ചിത്രമായിരുന്നു. യുവസംവിധായകൻ നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. റിലീസ് ദിവസം മികച്ച പ്രതികരണം ലഭിച്ചെങ്കിലും മോശം അഭിപ്രായത്തെ തുടര്‍ന്ന് ചിത്രം പിന്നോട്ടുപോയിരുന്നു. എന്നാല്‍ ‘ബീസ്റ്റ്’ എന്ന ചിത്രത്തിന് ഒടിടിയില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.