
നടന് എന്‍എഫ് വര്‍ഗീസിന്റെ ‘പ്യാലി’യോടൊപ്പം ദുൽഖറും; റിലീസിങ് തീയതി പ്രഖ്യാപിച്ചു
- Stories
അന്തരിച്ച ചലച്ചിത്ര താരം എന്‍എഫ് വര്‍ഗീസിന്റെ ഓര്‍മ്മക്കായി തയ്യാറാക്കുന്ന, ‘പ്യാലി’യുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. എൻഎഫ് വർഗീസിന്റെ ഓർമ്മകൾക്ക് ഇന്ന് 20 വർഷങ്ങൾ തികയുന്ന സാഹചര്യത്തിലാണ്, ചിത്രത്തിൻറെ റിലീസിങ് തീയതി പ്രഖ്യാപിച്ചത്. 2022 ജൂലൈ 8 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫാറർ ഫിലിംസിന്റെയും എൻഎഫ് വർഗീസ് പിക്ചേഴ്സിന്റെയും ബാനറിലാണ്, ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.
ചിത്രത്തിൻറെ റിലീസിങ് തീയതി ദുൽഖർ സൽമാൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടത്. കൂടാതെ ചിത്രത്തിന്റെ ഒരു ടീസറും നടൻ റിലീസ് ചെയ്തിട്ടുണ്ട്. “ഇന്ന് എൻഎഫ് വർഗീസ് എന്ന മികച്ച നടനെ നമ്മുക്ക് നഷ്ടമായിട്ട് 20 വർഷങ്ങൾ തികയുന്നു. നമ്മുടെയെല്ലാം മനസിൽ അദ്ദേഹത്തിൻറെ ഓർമ്മകൾ ഇപ്പോഴും ഉണ്ട്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിൻറെ ഓർമ്മയ്ക്കായി വേഫാറർ ഫിലിംസും എൻഎഫ് വർഗീസ് പിക്ചേഴ്സും ചേർന്ന്, പ്യാലി എന്ന ചിത്രം തീയേറ്ററുകളിൽ എത്തിക്കുകയാണ്” എന്ന കുറിപ്പോടെയാണ് ദുൽഖർ സൽമാൻ ചിത്രത്തിൻറെ റിലീസിങ് തീയതി പ്രഖ്യാപിച്ചത്. ബബിത-റിന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സഹോദര സ്നേഹമാണ് പ്യാലിയുടെ പ്രമേയം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിന്റെ സഹോദരനായി ജോര്‍ജ് ജേക്കബും എത്തുന്നുണ്ട്. ഇവരെ കൂടാതെ ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ആടുകളം മുരുഗദോസും ‘പ്യാലി’യില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജിജു സണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ‘പ്യാലി’യെന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ.