ഇരട്ടവേഷത്തില്‍ രണ്‍ബിര്‍ കപൂര്‍;  ‘ഷംഷേറ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

ഇരട്ടവേഷത്തില്‍ രണ്‍ബിര്‍ കപൂര്‍;  ‘ഷംഷേറ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

കരൺ മല്‍ഹോത്രയുടെ സംവിധാനത്തിൽ രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രമാണ്   ‘ഷംഷേറ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടുത്തിടെ ഓണ്‍ലൈനില്‍ ലീക്കായിരുന്നു. ഇപ്പോഴിതാ ‘ഷംഷേറ’ എന്ന ചിത്രത്തിന്റെ റിലീസ് അറിയിച്ച്, ഫസ്റ്റ് ലുക്ക് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ, ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്. സഞ്‍ജയ് ദത്താണ് ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

 

 

ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് രണ്‍ബിര്‍ കപൂര്‍ അഭിനയിക്കുന്നത്. അച്ഛനായ ‘ഷംഷേറ’യായും മകൻ ‘ബല്ലി’യുമായിട്ടാണ് ചിത്രത്തില്‍ രണ്‍ബിര്‍ കപൂര്‍ എത്തുക. ബ്രീട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി പോരാടുന്നവരുടെ കഥ പറയുന്ന ഷംഷേറ ജൂലൈ 22ന് ആണ് തിയേറ്ററിൽ ചിത്രം റിലീസ് ചെയ്യുന്നു. വാണി കപൂര്‍ ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിന്റെ സഹോദരിയായിട്ട് ആഭിനയിക്കുന്നു. ‘ഷംഷേറ’യില്‍ അഭിനയിക്കുന്നതിനായി വാണി കപൂര്‍ കഥക്കില്‍ പരീശീലനം നേടിയിരുന്നു. അജയ്- അതുലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

 

 

‘ബ്രഹ്‍മാസ്‍ത്ര’ എന്ന ചിത്രവും രണ്‍ബിര്‍ കപൂറിന്റേതായി റിലീസ് ചെയ്യാനുണ്ട്. ‘ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ’ സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ബ്രഹ്‍മാസ്‍ത്ര’ എന്ന ചിത്രത്തിലെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ആലിയ ഭട്ട് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ‘ഇഷ’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്.

Spread the love

Related post

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ദുൽഖർ സൽമാൻ  നായകനാകുന്ന തെലുങ്ക് ചിത്രം ‘സീതാരാമം’ ടീസര്‍ റിലീസായി. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന…
ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ് കൊട്’ തീയേറ്ററുകളിലേക്ക്

ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ്…

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’,’കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ…
സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍ പോസ്റ്റര്‍ റിലീസായി

സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍…

സിനിമാ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെക്കുന്നതിനിടയില്‍ തന്‍റെ പുതിയ ചിത്രമായ പത്താന്‍റെ മോഷന്‍…

Leave a Reply

Your email address will not be published.