
‘പുഴു’വിന് ശേഷം പുതിയ ചിത്രവുമായി എസ് ജോർജ്ജ്; ഷെയ്ൻ നിഗവും സണ്ണി വെയ്നും നായകന്മാര്
- Stories
മമ്മുട്ടി ചിത്രം ‘പുഴു’വിന് ശേഷം സിൻ സിൽ സെല്ലുലോയ്ഡ്ന്റെ ബാനറിൽ, എസ് ജോർജ്ജ് നിർമിച്ചു ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി’ നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രം പാലക്കാട് ഷൂട്ടിംഗ് ആരംഭിച്ചു. സിനിമയുടെ പൂജാ ചടങ്ങിൽ ഷെയ്ൻ നിഗം, സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ, ബിപിൻ പെരുമ്പള്ളി, എന്നിവർ പങ്കെടുത്തു. സിദ്ധാർഥ് ഭരതൻ ഒരു മുഖ്യ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു.
ആസിഫ് അലിയുടെ ‘മന്ദാരം’ എന്ന ചിത്രത്തിന് ശേഷം, എം സജാസ് തിരക്കഥ രചിക്കുന്ന ചിത്രത്തിന് ‘വിക്രം വേദ’, ‘കൈദി’ മുതലായ സിനിമകളുടെ സംഗീത സംവിധായകൻ ആയിരുന്ന സാം സി എസ്സ് ആണ്, സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്ര സംയോജനം മഹേഷ് ഭുവനേന്ദ് നിര്‍വഹിക്കുമ്പോൾ, സുരേഷ് രാജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
‘വെയില്’ ആണ് ഷെയ്ൻ നിഗത്തിന്റെ ഏറ്റവും ഒടുവില്‍ റിലീസായ സിനിമ. ‘ഉല്ലാസം’ ആണ് ഷെയ്ൻ നിഗത്തിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. സണ്ണി വെയിനിന്റെ ‘അടിത്തട്ട്’ ആണ് തിയറ്ററില്‍ എത്തുന്ന പുതിയ ചിത്രം. ജൂലൈ ഒന്നിന്, രണ്ട് സിനിമകളും തിയറ്ററുകളിലെത്തും.