നടി കെ.പി.എ.സി. ലളിതയുടെ അവസാന ചിത്രം റിലീസായി

നടി കെ.പി.എ.സി. ലളിതയുടെ അവസാന ചിത്രം റിലീസായി

സമീപ കാലത്തു നമ്മെ വിട്ട് പോയ മലയാളിക്കേറ്റം പ്രിയപ്പെട്ട കെ.പി.എ.സി. ലളിത അവസാനമായി അഭിനയിച്ച ചിത്രം, ‘വീട്ടിലെ വിശേഷം’ തീയേറ്ററുകളിൽ റിലീസായി. 2018 ല്‍ തിയേറ്ററുകളിലെത്തി വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ബോളിവുഡ് ചിത്രം, ‘ബദായ് ഹോ’യുടെ റീമേക്കായാണ് ചിത്രം ഒരുക്കുന്നത്.  ഉർവശി മുഖ്യ കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രത്തിൽ ആർ.ജെ.ബാലാജി, ഭാഗ്യരാജ് എന്നിവരും കെ.പി.എ.സി. ലളിതക്ക് പുറമെ മുഖ്യ വേഷത്തിലെത്തുന്നു.

 

 

ഒരു മധ്യവര്‍ഗ കുടുംബത്തിലെ മധ്യവയസ്കയായ സ്ത്രീ  ഗർഭിണിയാകുന്നതും, ആ  കുടുംബത്തിലെ ഓരോ അംഗത്തിന്റെയും  സമൂഹത്തിലെ  നില നില്പിനെ ബാധിക്കുന്നതുമാണ് ആക്ഷേപ ഹാസ്യത്തിന്റെ അകമ്പടിയോടെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കുടുംബത്തെ നിയന്ത്രിക്കുന്ന അമലു അമ്മാളായാണു കെ.പി.എ.സി. ലളിതയെത്തുന്നത്. രോഗബാധിതയായി കെ.പി.എ.സി. ലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു തൊട്ടുമുന്‍പാണു സിനിമയുടെ ഷൂട്ടിങ് പൂർത്തിയായത്. മരണ സമയത്ത് ലളിതയുമൊന്നിച്ചുള്ള ഷൂട്ടിങ് രംഗങ്ങള്‍ ആര്‍.ജെ.ബാലാജി പങ്കുവച്ചിരുന്നു.

 

 

ആര്‍.ജെ. ബാലാജിയും എന്‍.ജെ. ശരവണയും സംയുക്തമായി സംവിധാനം ചെയ്ത ചിത്രത്തില്‍, അപര്‍ണ ബാലമുരളിയാണു നായിക വേഷത്തിലെത്തുന്നത്. നയൻതാരയെ മുഖ്യ കഥാപാത്രമാക്കിയൊരുക്കിയ ‘മൂക്കൂത്തി അമ്മാൻ’ആണ്, ആര്‍.ജെ. ബാലാജിയുടെ മുൻ സംവിധാനസംരംഭമായി പുറത്തു വന്നത്. മരണശേഷം പുറത്തിറങ്ങിയ ഭീഷ്മ പർവ്വം എന്ന ചിത്രത്തിലെ വേഷത്തിനു കെ.പി.എ.സി. ലളിതക്ക്  വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഫെബ്രുവരി 22നായിരുന്നു 75ആമത്തെ വയസിൽ മകനായ സിദ്ധാർഥ് ഭരതന്റെ വസതിയിൽ വച്ച് കെ.പി.എ.സി. ലളിത അന്തരിച്ചത്.

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.