353 -മത്തെ  ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി മോഹന്‍ലാല്‍

353 -മത്തെ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി മോഹന്‍ലാല്‍

ഫഹദ് ഫാസിൽ ചിത്രമായ അതിരനു ശേഷം സംവിധായകൻ വിവേകിന്റെ അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകൻ. ജോൺ ആൻഡ് മേരി ക്രീയേറ്റീവ് കമ്പനിയുടെ ബാനറിൽ ഷിബു ബേബി ജോണും, സെഞ്ച്വറി ഫിലിംസും, മാക്സ് ലാബും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുകയായിരുന്നു. ‘L353’ എന്ന വർക്കിങ് ടൈറ്റിൽ ഇട്ടിരിക്കുന്ന ചിത്രത്തിന്റെ ഒരു പോസ്റ്ററും മോഹൻലാൽ പുറത്തു വിട്ടിരുന്നു.

 

 

ചിത്രത്തെ കുറിച്ച് മോഹൻലാൽ കുറിച്ചത് ഇങ്ങനെയായിരിക്കുന്നു .”ശ്രീ ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിന്റെ സ്നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോൾ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിന്റെ  പുതിയ സിനിമ നിർമ്മാണ കമ്പനിയായ ജോൺ ആൻഡ് മേരി ക്രിയേറ്റീവും, ശ്രീ സെഞ്ച്വറി കൊച്ചുമോൻ്റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ. സി ബാബു പങ്കാളിയായ മാക്സ് ലാബും സംയുക്തമായി  നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി ഞാൻ എത്തുകയാണ്. യുവസംവിധായകനായ ശ്രീ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീ ജിത്തു ജോസഫിന്റെ റാം എന്ന ചിത്രം പൂർത്തിയായതിനുശേഷം ഇതിൽ പങ്കുചേരും. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്..”

 

 

2019ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ,സായി പല്ലവി ചിത്രമായ ‘അതിരൻ’ ബോക്സ് ഓഫീസിൽ വിജയമായിരുന്നു. ചിത്രത്തിന് ശേഷം സംവിധായകന്റെ അടുത്ത ചിത്രം ആസിഫ് അലിയോടൊപ്പമാണെന്നു കേട്ടിരുന്നുവെങ്കിലും അതിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. അതിനിടയിലാണ് മോഹൻലാൽ ചിത്രം ഒഫീഷ്യലി പ്രഖ്യാപിച്ചിരിക്കുന്നത്. മോഹൻലാലിന്റെതായി അവസാനം പുറത്തിറങ്ങിയത് ജിത്തു ജോസഫ് സംവിധാനം ചെയ്ത ’12th മാൻ’ എന്ന ചിത്രമായിരുന്നു .

Spread the love

Related post

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ദുൽഖർ സൽമാൻ  നായകനാകുന്ന തെലുങ്ക് ചിത്രം ‘സീതാരാമം’ ടീസര്‍ റിലീസായി. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന…
ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ് കൊട്’ തീയേറ്ററുകളിലേക്ക്

ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ്…

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’,’കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ…
സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍ പോസ്റ്റര്‍ റിലീസായി

സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍…

സിനിമാ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെക്കുന്നതിനിടയില്‍ തന്‍റെ പുതിയ ചിത്രമായ പത്താന്‍റെ മോഷന്‍…

Leave a Reply

Your email address will not be published.