വിനായകന്‍-ഷൈന്‍ ടോം ചാക്കോ കൂട്ടുകെട്ട്; നിഗൂഢതകളുമായി ‘പന്ത്രണ്ട്’ എത്തുന്നു

വിനായകന്‍-ഷൈന്‍ ടോം ചാക്കോ കൂട്ടുകെട്ട്; നിഗൂഢതകളുമായി ‘പന്ത്രണ്ട്’ എത്തുന്നു

ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ‘പന്ത്രണ്ട്’ റിലീസിനെത്തുന്നു. വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, ദേവ് മോഹൻ എന്നിവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ആക്ഷൻ ഡ്രാമയായെത്തുന്ന സിനിമയിൽ, രചനയും ലിയോ തദേവൂസ് തന്നെ നിർവ്വഹിക്കുന്നു. ശ്രിന്ദ, വിജയകുമാർ, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, വീണ നായർ തുടങ്ങിയവരാണ് സിനിമയിലെത്തുന്ന മറ്റ് താരങ്ങൾ.

 

 

സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം സിനിമ നിർമിക്കുന്നു. സ്വരൂപ് ശോഭ ശങ്കര്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ‘പന്ത്രണ്ടി’ൽ, നബു ഉസ്മാൻ എഡിറ്റിംഗ് നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് ഈണം പകരുന്നു. ഫിനിക്‌സ് പ്രഭു സിനിമയിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു.

 

 

ധന്യ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരമൊരുക്കുന്ന ‘പന്ത്രണ്ടി’ൽ അമല്‍ ചന്ദ്രൻ മേക്കപ്പ് കൈകാര്യം ചെയ്യുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’ ആണ് വിനായകന്റെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. ‘അടിത്തട്ട്’ ആണ് ഷൈൻ ടോം ചാക്കോയുടെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. ‘പന്ത്രണ്ട്’ ജൂൺ 24 ന് തിയറ്ററുകളിലെത്തും.

Spread the love

Related post

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ദുൽഖർ സൽമാൻ  നായകനാകുന്ന തെലുങ്ക് ചിത്രം ‘സീതാരാമം’ ടീസര്‍ റിലീസായി. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന…
ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ് കൊട്’ തീയേറ്ററുകളിലേക്ക്

ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ്…

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’,’കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ…
സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍ പോസ്റ്റര്‍ റിലീസായി

സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍…

സിനിമാ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെക്കുന്നതിനിടയില്‍ തന്‍റെ പുതിയ ചിത്രമായ പത്താന്‍റെ മോഷന്‍…

Leave a Reply

Your email address will not be published.