സണ്ണി വെയ്നും ഷൈന്‍ ടോം ചാക്കോയും നായകൻമാർ; ‘അടിത്തട്ട്’ റിലീസിനെത്തുന്നു

സണ്ണി വെയ്നും ഷൈന്‍ ടോം ചാക്കോയും നായകൻമാർ; ‘അടിത്തട്ട്’ റിലീസിനെത്തുന്നു

ജിജോ ആന്‍റണി സംവിധാനം ചെയ്ത്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘അടിത്തട്ട്’ റിലീസിനെത്തുന്നു. ത്രില്ലറായെത്തുന്ന സിനിമയിൽ, മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രതിസന്ധികളാണ് പ്രധാന പ്രമേയം. ജയപാലന്‍, അലക്സാണ്ടര്‍ പ്രശാന്ത്, മുരുകല്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, മുള്ളന്‍, സാബുമോന്‍ അബ്ദുസമദ് എന്നിവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

 

 

മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന്‍ ജോസഫ്, സിന്‍ ട്രീസ എന്നിവർ ചേർന്ന് ‘അടിത്തട്ട്’ നിർമിക്കുന്നു. ഖായിസ് മിലന്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ,  പാപ്പിനു ക്യാമറ കൈകാര്യം ചെയ്യുന്നു. സ്റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരമൊരുക്കുന്ന സിനിമയിൽ,  രഞ്ജിത്ത് മണലിപ്പറമ്പില്‍ മേക്കപ്പ് കൈകാര്യം ചെയ്യുന്നു. ‘അടിത്തട്ടി’ന് വേണ്ടി നെസെര്‍ അഹമ്മദ് സംഗീതമൊരുക്കുന്നു.

 

 

ഭൂരിഭാഗം ചിത്രീകരണവും കടലിൽ പൂര്‍ത്തിയാക്കിയ ചിത്രമാണിത്. നൗഫല്‍ അബ്ദുള്ള സിനിമയിൽ എഡിറ്റിംഗ് നിർവഹിക്കുന്നു. ശ്യാം മോഹൻ സംവിധാനം ചെയ്ത ‘കൊച്ചാൾ’ ആണ്, ഷൈൻ ടോം ചാക്കോയുടെ ഏറ്റവുമൊടുവിൽ റിലീസായ ചിത്രം. ജൂലൈ 1 ന് ‘അടിത്തട്ട്’ തിയറ്ററുകളിലെത്തും.

Spread the love

Related post

ലോകത്തിലെ  ആദ്യ സിം​ഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ; ‘ഇരവിൻ നിഴൽ’ റിലീസിനെത്തുന്നു

ലോകത്തിലെ  ആദ്യ സിം​ഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ; ‘ഇരവിൻ…

നടൻ പാർഥിപൻ രചനയും സംവിധാനവും നിര്‍വഹിച്ച്, കേന്ദ്ര കഥാപാത്രമായെത്തുന്ന  തമിഴ് ചിത്രം ‘ഇരവിൻ നിഴൽ’ ജൂലൈ…
വീരേന്ദ്രകുമാറായി സിദ്ദിഖ്; എബ്രിട് ഷൈന്‍റെ നിവിന്‍ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യർ’ പുതിയ ക്യാരക്ടർ പോസ്റ്റർ എത്തി

വീരേന്ദ്രകുമാറായി സിദ്ദിഖ്; എബ്രിട് ഷൈന്‍റെ നിവിന്‍ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യർ’…

പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ്…
നടി അംബിക റാവു അന്തരിച്ചു

നടി അംബിക റാവു അന്തരിച്ചു

കുംബളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മ വേഷത്തിലൂടെ ശ്രദ്ധനേടിയ, പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബിക…

Leave a Reply

Your email address will not be published.