
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ എത്തി; ഇത്തവണ മാസ് ആക്ഷന്‍
- Stories
സൂപ്പര്‍സ്റ്റാര്‍ രജനി കാന്തിന്റെ 169മത് ചിത്രത്തിന്റെ പേര് പുറത്തു വന്നു. ‘ജയിലര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍, നിര്‍മാതാക്കള്‍ കൂടിയായ സൺ പിക്ചേഴ്സ് തന്നെയാണ് പുറത്തു വിട്ടത്. ദളപതി വിജയ്യെ നായകനാക്കി ‘ബീസ്റ്റ്’ എന്ന ചിത്രം സംവിധാനം ചെയ്ട്ര്ഹ നെല്സന് തന്നെയാണ് ഈ ചിത്രത്തിന്റെയും സംവിധായകന്.
പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന സിനിമയുടെ ചിത്രീകരണം ആഗസ്റ്റില്‍ തുടങ്ങും. അടുത്ത വര്‍ഷം ഏപ്രിലാണ് ചിത്രത്തിന്റെ റിലീസിനായി സണ്‍ പിക്ചേഴ്സ് ഉദ്ദേശിച്ചിരിക്കുന്നത്. രജനികാന്തിനൊപ്പം കന്നട സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാറും ഐശ്വര്യാറായിയും ചിത്രത്തില്‍ അഭിനയിക്കും. ‘എന്തിരന്’ എന്ന ചിത്രത്തിന് ശേഷം രജനികാന്തും ഐശ്വര്യാ റായിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജയിലര്‍.
ഒരു കമ്പ്ലീറ്റ് മാസ് മസാല ആക്ഷന്‍ ചിത്രം തന്നെയായിരിക്കും ജയിലർ എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. മുന്‍പ് നെല്സനോടൊപ്പം മുന്‍പ് ശിവകാര്‍ത്തികേയന്റെ ‘ഡോക്ടറി’ലും വിജയ്യ്യുടെ ‘ബീസ്റ്റി’ലും ഒരുമിച്ച അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിലും സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ശിവകാര്‍ത്തികേയനും ചിമ്പുവും ‘ജയിലറി’ല്‍ അതിഥിവേഷങ്ങളില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.