
ആരാധകരെ ഞെട്ടിച്ച് HBO; തിരിച്ചുവരവിന് ഒരുങ്ങി ജോണ്‍ സ്നോ
- Stories
ലോകമെമ്പാടും ആരാധകരെ സൃഷ്ട്ടിച്ച്, ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ റെക്കോഡിട്ട അമേരിക്കൻ ഫാന്റസി ഡ്രാമ സീരീസാണ് ‘ഗെയിം ഓഫ് ത്രോൺസ്’. സീരീസിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നായ ‘ജോൺ സ്നോയെ’ കേന്ദ്രീകരിച്ച് സ്പിൻ-ഓഫ് സീരീസ് വരുന്നു. ‘ഗെയിം ഓഫ് ത്രോൺസ്’ സീരീസിന് ശേഷം നടക്കുന്ന സംഭവങ്ങള്‍ ആയിരിക്കും ഈ സീക്വല്‍ സീരീസില്‍ ഉള്‍ക്കൊള്ളിക്കാന്‍ പോകുന്നത്.
ജോർജ്ജ് ആർ ആർ മാർട്ടിൻ എഴുതിയ ‘എ സോങ്ങ് ഓഫ് ഫയർ ആൻഡ് ഐസ്’ എന്ന പേരിലുള്ള ഫാന്റസി നോവൽ സീരീസിലെ ആദ്യ നോവലാണ് ‘ഗെയിം ഓഫ് ത്രോൺസ്’. HBO ഈ നോവലുകളെ ആസ്പദമാക്കി നിര്‍മിച്ച സീരീസ് സംപ്രേക്ഷണം ചെയ്തതു മുതൽ ദേശഭേദമില്ലാതെ വലിയൊരു കൂട്ടം ആരാധകരെ സൃഷ്ടിച്ചു. 2011ൽ ആദ്യ സീസൺ സംപ്രേഷണം ചെയ്ത ഈ സീരീസ് 2019ലാണ് അതിന്റെ എട്ടാം സീസണോടെ അവസാനിച്ചത്. ‘ഗെയിം ഓഫ് ത്രോൺസ്’ന്റെ പ്രീക്വല്‍ എന്നോണം ‘ഹൌസ് ഓഫ് ദി ഡ്രാഗണ്‍സ്’ എന്ന മറ്റൊരു സീരീസ് HBO ഈ വര്‍ഷം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
എട്ട് സീസണുകളിലായി എത്തിയ സീരീസ് അവസാനിക്കുമ്പോള്‍ ഒരുപാട് ആരാധകരെ നിരാശപ്പെടുതിയിരുന്നു. എന്നാല്‍ ഈ പുതിയ വാര്‍ത്തയെ ഒരുപാട് പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാണുന്നത്. സീരീസിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും, കിറ്റ് ഹാരിംഗ്ട്ടണ് അവതരിപ്പിച്ചതുമായ ജോണ്‍ സ്നോയുടെ തിരിച്ചു വരവ് പതിവ് പോലെ ഒരുപാട് ഫാന്‍ തിയറികള്‍ക്കും ബലമേകുന്നുണ്ട്.