‘സൂരറൈ പോട്ര്’ ബോളിവൂഡില്‍ എത്തുമ്പോള്‍ അതിഥി വേഷത്തില്‍ ‘റോളക്സ്’

‘സൂരറൈ പോട്ര്’ ബോളിവൂഡില്‍ എത്തുമ്പോള്‍ അതിഥി വേഷത്തില്‍ ‘റോളക്സ്’

സുധ കൊങ്കര സംവിധാനം ചെയ്ത്, സൂര്യ, അപര്‍ണ ബാലമുരളി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി വലിയ ഹിറ്റായ സിനിമയാണ് ‘സൂരറൈ പോട്ര്’. ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ, നടൻ സൂര്യയും അതിഥി വേഷത്തിലെത്തുന്നു. തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ താരം തന്നെയാണ് ഈ വിവരം പുറത്തു വിട്ടത്. അക്ഷയ് കുമാറാണ് സിനിമയിൽ നായക വേഷത്തിലെത്തുന്നത്.

സിനിമയുടെ ലൊക്കേഷന്‍ ചിത്രവും സൂര്യ പങ്കുവെച്ചിട്ടുണ്ട്. സുധ കൊങ്കര തന്നെയാണ് ‘സൂരറൈ പോട്രി’ന്റെ ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നത്.അപര്‍ണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി രാധിക മധന്‍ സിനിമയിലെത്തുന്നു.സൂര്യയുടെ നിര്‍മാണക്കമ്പനിയായ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്സും വിക്രം മല്‍ഹോത്ര എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് സിനിമ നിർമ്മിക്കുന്നത്.

ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍. ഗോപിനാഥിന്റെ ആത്മകഥയായ ‘സിംപ്ലി ഫ്ളൈ – എ ഡെക്കാന്‍ ഒഡീസി’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ‘സൂരറൈ പോട്ര്’ നിർമ്മിചിരിക്കുന്നത്. ആമസോണ്‍ പ്രൈമിലൂടെ 2020 നവംബര്‍ 12ന് റിലീസ് ചെയ്ത തമിഴ് ചിത്രം, വലിയ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. സിനിമ, ഓസ്‌കാര്‍ ചുരുക്കപ്പട്ടികയിലേക്ക് നിര്‍ദേശിക്കപ്പെട്ടിരുന്നെങ്കിലും, അവസാനഘട്ടത്തില്‍ പുറത്താകുകയായിരുന്നു. ഉലകനായകന്‍ കമല്‍ ഹാസന്റെ ‘വിക്ര’മില്‍, സൂര്യയുടെ അതിഥി വേഷം വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.