പുതിയ വിജയ്‌ ചിത്രം ടൈറ്റില്‍ ലീക്കായി?; ഫസ്റ്റ് ലുക്ക് ജൂണ്‍ 21ന്

പുതിയ വിജയ്‌ ചിത്രം ടൈറ്റില്‍ ലീക്കായി?; ഫസ്റ്റ് ലുക്ക് ജൂണ്‍ 21ന്

ദളപതിയുടെ 66 -മത്തെ ചിത്രത്തിന്റെ പേര് ‘വരിസ്സു’ എന്ന് റിപ്പോർട്ടുകൾ. ദളപതി വിജയ് നായകനായെത്തുന്ന 66-മത്തെ ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ ആരാധകർ സ്വീകരിക്കുന്നത്.  ജൂൺ 21 ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്യും. ഇതിനിടെയാണ്, സിനിമയുടെ തമിഴ് പതിപ്പിന്റെ പേര് ‘വരിസ്സു’ എന്നാണെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ‘വരിസ്സു’ എന്നാൽ പിൻഗാമി എന്നാണർത്ഥം.

 

സിനിമയുടെ സംവിധായകൻ വാംഷി പൈദിപള്ളിയും, നിർമാതാവ് ദിൽ രാജുവും തെലുങ്ക് സിനിമ മേഖലയിൽ നിന്നുള്ളവരാണ്. ‘വരസുടു’ എന്നാണ് തെലുങ്കിൽ സിനിമയ്ക്ക് നൽകിയിരിക്കുന്ന പേര്. ഫാമിലി എന്റെർറ്റൈൻറായി എത്തുന്ന സിനിമയിൽ വമ്പൻ താരനിര അണിനിരക്കുന്നു. രശ്മിക മന്ദാന, പ്രഭു, ജയസുധ, ശരത്കുമാർ, ശ്രീകാന്ത്, യോഗി ബാബു, ഖുശ്ബു എന്നിവരാണ് സിനിമയിലെത്തുന്ന മറ്റ് താരങ്ങൾ.

‘വില്ലി’ന് ശേഷം, വിജയ് യും പ്രകാശ് രാജുവും ഒന്നിക്കുന്ന ചിത്രം കൂടിയാകും ഇത്. തെലുങ്ക്താരം മഹേഷ്‌ ബാബു സിനിമയിൽ അതിഥി വേഷത്തിലെത്തുന്നു. ചിത്രത്തിൽ കൊറിയോ​ഗ്രാഫറായി പ്രഭുദേവ എത്തുന്നുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ്ക്ക് വേണ്ടി പ്രഭു ദേവ കൊറിയോഗ്രാഫ് ചെയ്യാനൊരുങ്ങുന്നത്.

Spread the love

Related post

ലോകത്തിലെ  ആദ്യ സിം​ഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ; ‘ഇരവിൻ നിഴൽ’ റിലീസിനെത്തുന്നു

ലോകത്തിലെ  ആദ്യ സിം​ഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ; ‘ഇരവിൻ…

നടൻ പാർഥിപൻ രചനയും സംവിധാനവും നിര്‍വഹിച്ച്, കേന്ദ്ര കഥാപാത്രമായെത്തുന്ന  തമിഴ് ചിത്രം ‘ഇരവിൻ നിഴൽ’ ജൂലൈ…
വീരേന്ദ്രകുമാറായി സിദ്ദിഖ്; എബ്രിട് ഷൈന്‍റെ നിവിന്‍ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യർ’ പുതിയ ക്യാരക്ടർ പോസ്റ്റർ എത്തി

വീരേന്ദ്രകുമാറായി സിദ്ദിഖ്; എബ്രിട് ഷൈന്‍റെ നിവിന്‍ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യർ’…

പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ്…
നടി അംബിക റാവു അന്തരിച്ചു

നടി അംബിക റാവു അന്തരിച്ചു

കുംബളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മ വേഷത്തിലൂടെ ശ്രദ്ധനേടിയ, പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബിക…

Leave a Reply

Your email address will not be published.