തീയറ്ററുകളില്‍ ആഘോഷം നിറയ്ക്കാന്‍ ഷെയ്ന്‍റെ ‘ഉല്ലാസം’ എത്തുന്നു; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

തീയറ്ററുകളില്‍ ആഘോഷം നിറയ്ക്കാന്‍ ഷെയ്ന്‍റെ ‘ഉല്ലാസം’ എത്തുന്നു; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ഷെയിൻ നിഗം മുഖ്യവേഷത്തില്‍ എത്തുന്ന ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ ഒന്നിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. ‘വെയില്‍’ എന്ന ചിത്രത്തിന് ശേഷം തീയറ്റര്‍ റിലീസിനെത്തുന്ന ഷെയിന്‍ നിഗം ചിത്രമാണ് ‘ഉല്ലാസം’. ഇതിനു മുന്‍പ് ഒടിടി റിലീസ് ആയി എത്തിയ ‘ഭൂതകാലം’ എന്ന സിനിമയിലെ പ്രകടനത്തിന് ഷെയിന്‍ നിഗത്തിന് ഏറെ പ്രശംസകള്‍ കിട്ടിയിരുന്നു.

നവാഗതനായ ജീവന്‍ ജോജോയാണ് ‘ഉല്ലാസം’ സംവിധാനം ചെയ്യുന്നത്. പ്രവീണ്‍ ബാലകൃഷ്ണന്‍റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോയി കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുമ്പോള്‍ ജോണ്‍ കുട്ടി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.

ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, ലിഷോയ്, അപ്പുകുട്ടി, ദീപക് പറമ്പോല്‍, ജോജി, അംബിക, നയന എല്‍സ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ പൊജകട് ഡിസൈനിംഗ് ഷാഫി ചെമ്മാട് നിര്‍വഹിക്കുന്നു. സമീറ സനീഷ് വസ്ത്രാലങ്കാരം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മേക്കപ്പ് റഷീദ് അഹമ്മദാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രഞ്ജിത്ത് കരുണാകരന്‍. കല: നിമേഷ് താനൂര്‍. യൂട്യൂബില്‍ റിലീസ് ആയ ‘ഉല്ലാസ’ത്തിലെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റായിട്ടുണ്ട്.

Spread the love

Related post

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ദുൽഖർ സൽമാൻ  നായകനാകുന്ന തെലുങ്ക് ചിത്രം ‘സീതാരാമം’ ടീസര്‍ റിലീസായി. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന…
ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ് കൊട്’ തീയേറ്ററുകളിലേക്ക്

ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ്…

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’,’കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ…
സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍ പോസ്റ്റര്‍ റിലീസായി

സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍…

സിനിമാ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെക്കുന്നതിനിടയില്‍ തന്‍റെ പുതിയ ചിത്രമായ പത്താന്‍റെ മോഷന്‍…

Leave a Reply

Your email address will not be published.