സ്ക്വിഡ് ഗെയിം റിയാലിറ്റി ഷോയുമായി നെറ്റ്ഫ്ലിക്സ്; വിജയിയ്ക്ക് സമ്മാനം 35 കോടി

സ്ക്വിഡ് ഗെയിം റിയാലിറ്റി ഷോയുമായി നെറ്റ്ഫ്ലിക്സ്; വിജയിയ്ക്ക് സമ്മാനം 35 കോടി

റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കുറഞ്ഞ സമയം കൊണ്ട് കണ്ട്, ചരിത്രം സൃഷ്ട്ടിച്ച സീരീസാണ് സ്ക്വിഡ് ഗെയിം. പ്രേക്ഷകരെ ഒരു പോലെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്ത സ്ക്വിഡ് ഗെയിമിന് വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. പക്ഷെ രണ്ടാം ഭാഗത്തിന് മുന്‍പ് യഥാര്‍ത്ഥത്തില്‍  സ്‌ക്വിഡ് ഗെയിംസ് നടത്താൻ തയ്യാറെടുക്കുകയാണ് നെറ്റ്ഫ്ലിക്സ്.

കണക്കുകള്‍ വെച്ചു നോക്കുകയാണെങ്കില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി കോമ്പറ്റീഷന്‍ നടക്കാന്‍ പോകുന്നത്. സ്‌ക്വിഡ് ഗെയിംസ് : ദ ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന ഈ മത്സരത്തില്‍  456 മത്സരാർത്ഥികളാണ്  പങ്കെടുക്കുക.മത്സര സമ്മാനമായി  4.56 മില്യൺ ഡോളർ, ഏകദേശം 35 കോടി രൂപയാണ് വിജയിയ്ക്ക് ലഭിക്കാന്‍ പോകുന്നത്. മത്സരാർത്ഥികള്‍ക്ക് ഏറ്റവും കുറഞ്ഞത് 21 വയസ്സ് ഉണ്ടായിരിക്കണം, ഇംഗ്ലീഷ് അറിഞ്ഞിരിക്കണം എന്നതാണ് പ്രാഥമിക മാനദണ്ഡങ്ങൾ. 2023 ലെ ആദ്യ നാല് ആഴ്ചയിലാണ് മത്സരങ്ങള്‍ നടക്കാന്‍ പോകുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് ഓൾ 3 മീഡിയ ഗ്രൂപ്പ്, നെറ്റ്ഫ്ലിക്സ് എന്നീ സ്ഥാപനങ്ങളുമായി അടുത്ത് ബന്ധമുണ്ടാവുകയോ, അടുത്ത കുടുംബാംഗങ്ങൾ അവിടുത്തെ ജീവനക്കാരായിരിക്കാനോ പാടില്ല എന്നും നിബന്ധനയില്‍ പറയുന്നു.

ഇനി ഇത് മാത്രം പോര, ഈ മാനദണ്ഡങ്ങൾ എല്ലാം പാലിക്കുന്ന മത്സരാര്‍ത്ഥികള്‍ ആപ്ലിക്കേഷന് വേണ്ടി ഒരു സെല്‍ഫ് ഇന്ട്രോടക്ഷന്‍ വിഡിയോയും അതില്‍ എന്തുകൊണ്ട് സ്‌ക്വിഡ് ഗെയിമിൽ പങ്കെടുക്കുന്നതെന്നും,  ഒന്നാം സമ്മാനം ലഭിക്കുന്ന തുക കൊണ്ട് എന്ത് ചെയ്യുമെന്നും കൃത്യമായി പറഞ്ഞിരിക്കണം. ഇതിനായി  https://www.squidgamecasting.com/ എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷകള്‍ സമർപ്പിക്കാം. സ്‌ക്വിഡ് ഗെയിംസ് സീരീസില്‍ കാണിക്കുന്നത് പോലെ  യഥാർത്ഥ സ്‌ക്വിഡ് ഗെയിംസിൽ തോല്‍ക്കുന്ന മത്സരാർത്ഥി കൊല്ലപ്പെടില്ലെന്ന് കമ്പനി പ്രേക്ഷകര്‍ക്ക് ഉറപ്പ് പറയുന്നുണ്ട്.

 

Spread the love

Related post

ലോകത്തിലെ  ആദ്യ സിം​ഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ; ‘ഇരവിൻ നിഴൽ’ റിലീസിനെത്തുന്നു

ലോകത്തിലെ  ആദ്യ സിം​ഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ; ‘ഇരവിൻ…

നടൻ പാർഥിപൻ രചനയും സംവിധാനവും നിര്‍വഹിച്ച്, കേന്ദ്ര കഥാപാത്രമായെത്തുന്ന  തമിഴ് ചിത്രം ‘ഇരവിൻ നിഴൽ’ ജൂലൈ…
വീരേന്ദ്രകുമാറായി സിദ്ദിഖ്; എബ്രിട് ഷൈന്‍റെ നിവിന്‍ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യർ’ പുതിയ ക്യാരക്ടർ പോസ്റ്റർ എത്തി

വീരേന്ദ്രകുമാറായി സിദ്ദിഖ്; എബ്രിട് ഷൈന്‍റെ നിവിന്‍ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യർ’…

പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ്…
നടി അംബിക റാവു അന്തരിച്ചു

നടി അംബിക റാവു അന്തരിച്ചു

കുംബളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മ വേഷത്തിലൂടെ ശ്രദ്ധനേടിയ, പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബിക…

Leave a Reply

Your email address will not be published.