യാഷിനും പ്രഭാസിനും ശേഷം പ്രിഥ്വിരാജിനെ കണ്ണുവെച്ച് ഹോംബാലെ ഫിലിംസ്; ‘ടൈസന്‍’ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു.

യാഷിനും പ്രഭാസിനും ശേഷം പ്രിഥ്വിരാജിനെ കണ്ണുവെച്ച് ഹോംബാലെ ഫിലിംസ്; ‘ടൈസന്‍’ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു.

ഇന്ത്യയിലെ സർവകാല കളക്ഷൻ റെക്കോർഡുകൾ പലതും മറികടന്ന് ഈ വർഷം ഏറ്റവും ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നായ ‘കെ.ജി.എഫ്’ന്റെ നിർമാതാക്കളായ ‘ഹോമ്പാലെ ഫിലിംസ്’ അവരുടെ പന്ത്രണ്ടാം നിർമാണ സംരംഭത്തിനായി മലയാളത്തിൽ പൃഥ്വിരാജ് സുകുമാരനോടൊപ്പം ഒത്തു ചേരുന്നു. പൃഥ്വിരാജ് സുകുമാരൻ മുഖ്യ കഥാപാത്രം ചെയ്യുന്ന ‘ടൈസൺ’ എന്ന ചിത്രത്തിന്റെ  രചന മുരളി ഗോപിയും സംവിധാനം പ്രിത്വിരാജുമാണ്. ഇന്നലെ പുറത്തു വിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാരം ചിത്രം മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും പുറത്തു വരും.

മോഹൻലാലിനെ നായകനാക്കിയ ലൂസിഫറിനും, ബ്രോ ഡാഡിക്കും ശേഷം പ്രിത്വിരാജിന്റെ മൂന്നാം സംവിധാന സംരംഭമായ ‘ഏമ്പുരാൻ’ ചിത്രീകരണം ആരംഭിക്കാനിരിക്കവേ ആണ്  അദ്ദേഹം തന്റെ ഈ നാലാം സംവിധാന സംരംഭം പ്രഖ്യാപിച്ചത്. മുരളി ഗോപി തന്നെയാണ് പ്രിത്വിരാജിന്റെ മുൻ ചിത്രമായ ലൂസിഫറിനും ആരംഭിക്കാനിരിക്കുന്ന ഏമ്പുരാനും തിരക്കഥ രചിക്കുന്നത്. കെജിഎഫ് 2ന്‍റെ വിതരണം കേരളത്തിൽ എടുത്തത് പൃഥ്വിരാജായിരുന്നു. കേരളത്തിൽ നിന്നൊരു പാൻ ഇന്ത്യ ചിത്രമെന്ന സൂചനകൾ കൂടിയാണ് ടൈസൺ എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

കെ.ജി.എഫ് സംവിധായകൻ പ്രശാന്ത് നീൽ സൂപ്പർസ്റ്റാർ പ്രഭാസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സലാർ എന്ന ചിത്രത്തിലും പൃഥ്വിരാജ് ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രിത്വിരാജിന്റേതായി അവസാനം പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ജനഗണമന’ കേരളത്തിന് പുറമെ മറ്റു പല സംസ്ഥാനങ്ങളിലും പല ഭാഷകളിലായിറക്കി ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Spread the love

Related post

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ദുൽഖർ സൽമാൻ  നായകനാകുന്ന തെലുങ്ക് ചിത്രം ‘സീതാരാമം’ ടീസര്‍ റിലീസായി. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന…
ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ് കൊട്’ തീയേറ്ററുകളിലേക്ക്

ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ്…

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’,’കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ…
സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍ പോസ്റ്റര്‍ റിലീസായി

സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍…

സിനിമാ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെക്കുന്നതിനിടയില്‍ തന്‍റെ പുതിയ ചിത്രമായ പത്താന്‍റെ മോഷന്‍…

Leave a Reply

Your email address will not be published.