
തല്ലുകേസുമായി ബിജുമേനോനും റോഷനും; ‘ഒരു തെക്കന്‍ തല്ലുകേസ് സെക്കന്റ് ലുക്ക്’ എത്തി.
- Stories
ജി ആര് ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസി’നെ ആസ്പദമാക്കി ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ‘ഒരു തെക്കന്‍ തല്ലുകേസി’ന്റെ സെക്കന്റ് ലുക്ക് എത്തി. ബിജുമേനോന്, റോഷന് മാത്യൂ, നിമിഷ സജയന്, പദ്മപ്രിയ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് രാജേഷ് പിന്നാടനാണ് തിരക്കഥ തയ്യാറാക്കുന്നത്.ഇ ഫോര്‍ എന്റർടെയിൻമെന്റ് ആണ് നിര്‍മ്മാണം.
മധു നീലകണ്ഠന് ചായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സമീറ സനീഷ് വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സംഗീതമൊരുക്കുന്നത് ജസ്റ്റിന് വര്‍ഗീസ്. റോണക്സ് സേവ്യറാണ് മേക്കപ്പ്.
ഗി ആര് ഇന്ദുഗോപന്റെ ‘വൂള്‍ഫ്’ എന്ന കഥ മുന്‍പ് അതേപേരില്‍ തന്നെ സിനിമയായിരുന്നു. പ്രിത്വിരാജിനെ നായകനാക്കി ജയന് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിന്റെയും, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘പിങ്ക് പോലീസ് എന്ന സിനിമയുടെയും രചന ജി ആര് ഇന്ദുഗോപന് തന്നെയാണ്.