ബോളിവൂഡില്‍ ഒരു കഥ സൊല്ലാന്‍ പുഷ്കര്‍-ഗായത്രി; വിക്രം-വേദ റീമേക്ക് പൂര്‍ത്തിയായി

ബോളിവൂഡില്‍ ഒരു കഥ സൊല്ലാന്‍ പുഷ്കര്‍-ഗായത്രി; വിക്രം-വേദ റീമേക്ക് പൂര്‍ത്തിയായി

വിജയ് സേതുപതി, മാധവൻ എന്നിവരെ പ്രധാനകഥാപാത്രമാക്കി 2017ൽ പുഷ്കർ-ഗായത്രി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ‘വിക്രം വേദ’യുടെ ഹിന്ദി റീമേക്കിന്റെ ചിത്രീകരണം പൂർത്തിയായി. പുഷ്കർ-ഗായത്രി തന്നെ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായെത്തുന്നത് ഹൃതിക് റോഷനും സെയ്ഫ്  അലി ഖാനുമാണ്. വിക്രം വേദയ്ക്ക് പാക്കപ്പ് പറഞ്ഞപ്പോള്‍ സന്തോഷകരമായ ഒരുപാട് ഓര്‍മകളും പരീക്ഷണങ്ങള്‍ നിറഞ്ഞ നിമിഷങ്ങളും കഠിനാധ്വാനവുമൊക്കെയാണ് തന്റെ മനസിലേക്ക് വന്നതെന്നും ചിത്രം റിലീസിനോടടുക്കുമ്പോള്‍ ആവേശത്തോടൊപ്പം പരിഭ്രമവുമുണ്ടെന്ന് ഹൃതിക്  ട്വീറ്റ് ചെയ്തു.

‘ഞങ്ങള്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. ഞങ്ങള്‍ക്ക് ഒരു കാര്യം മിസ്സ് ചെയ്യും. ദിവസം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴുമുള്ള ആലിംഗനങ്ങള്‍. നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. എത്ര അവിശ്വസനീയമായ നടനാണെന്ന് താങ്കള്‍ എന്ന് എല്ലാവര്‍ക്കും അറിയാം. നിങ്ങള്‍ സെറ്റിലേക്ക് കൊണ്ടുവരുന്ന ആത്മാര്‍ത്ഥമായ സ്‌നേഹവും വളരെ വലുതാണ്’ എന്ന് ഹൃതിക്കിനെ പറ്റി  ഗായത്രി- പുഷ്‌കര്‍ ട്വിറ്ററിൽ കുറിച്ചു. സെയ്ഫ് അലി ഖാനെക്കുറിച്ചും ഗായത്രി-പുഷ്‌കര്‍ ജോഡി പറയുന്നു. സെറ്റില്‍ ഏറ്റവും ഉത്സാഹത്തോടെയുണ്ടായിരുന്നയാളാണെന്നും ഇത്രയും ഒറിജിനല്‍ ആയ ഒരാളെ ഇതുവരെ കണ്ടിട്ടില്ലെന്നും അവര്‍ പറയുന്നു. കളിചിരികള്‍ക്ക് ശേഷം അവിശ്വസനീയമായ അഭിനയമാണ് താരത്തിന്‍റേതെന്നും സംവിധായകര്‍ കൂട്ടിച്ചേര്‍ത്തു.

ഒറിജിനൽ ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിച്ച വേദയായായി ഹൃതിക് റോഷനെത്തുമ്പോൾ വിക്രം എന്ന കഥപാത്രത്തെ സെയ്ഫ് അലി ഖാൻ അവതരിപ്പിക്കുന്നു. ഫ്രൈഡേ ഫിലിംവര്‍ക്ക്‌സിന്റെ ബാനറില്‍ നീരജ് പാണ്ഡേയും റിലയന്‍സ് എന്റര്‍ടെയ്‌മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2022 സെപ്റ്റംബര്‍ 30ന് ചിത്രം റിലീസ് ചെയ്യും.

Spread the love

Related post

ലോകത്തിലെ  ആദ്യ സിം​ഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ; ‘ഇരവിൻ നിഴൽ’ റിലീസിനെത്തുന്നു

ലോകത്തിലെ  ആദ്യ സിം​ഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ; ‘ഇരവിൻ…

നടൻ പാർഥിപൻ രചനയും സംവിധാനവും നിര്‍വഹിച്ച്, കേന്ദ്ര കഥാപാത്രമായെത്തുന്ന  തമിഴ് ചിത്രം ‘ഇരവിൻ നിഴൽ’ ജൂലൈ…
വീരേന്ദ്രകുമാറായി സിദ്ദിഖ്; എബ്രിട് ഷൈന്‍റെ നിവിന്‍ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യർ’ പുതിയ ക്യാരക്ടർ പോസ്റ്റർ എത്തി

വീരേന്ദ്രകുമാറായി സിദ്ദിഖ്; എബ്രിട് ഷൈന്‍റെ നിവിന്‍ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യർ’…

പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ്…
നടി അംബിക റാവു അന്തരിച്ചു

നടി അംബിക റാവു അന്തരിച്ചു

കുംബളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മ വേഷത്തിലൂടെ ശ്രദ്ധനേടിയ, പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബിക…

Leave a Reply

Your email address will not be published.