
ശിവകാർത്തികേയൻ ചിത്രത്തിൽ ഉക്രൈൻ നടി നായിക; ‘പ്രിൻസ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
- Stories
കെ വി അനു ദീപ് സംവിധാനം ചെയ്ത്, ശിവകാർത്തികേയൻ നായകനായെത്തുന്ന തമിഴ് ചിത്രം ‘പ്രിൻസി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഉക്രൈൻ നടി മരിയ റിയബൊഷാപ്ക സിനിമയിൽ നായികയായി എത്തുന്നു. ശിവകാർത്തികേയന്റെ ഇരുപതാമത്തെ ചിത്രമാണ് ‘പ്രിൻസ്’. എസ് തമൻ ആണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. തമനും ശിവകാർത്തികേയനും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ‘പ്രിൻസ്’.
ഗ്ലോബ് കൈയിലേന്തിയ ശിവകാർത്തികേയനും, പിന്നിൽ വിവിധ പതാകകൾ പെയിന്റ് ചെയ്തിരിക്കുന്ന കൈകളുമാണ് ‘പ്രിൻസി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ. ‘യാതും ഉയിരെ’ എന്ന സബ്ടൈറ്റിലാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയിരിക്കുന്നത്. എസ് വി സി എൽ എൽ പി, സുരേഷ് പ്രൊഡക്ഷൻസ്, ശാന്തി ടാക്കീസ് എന്നീ ബാനറുകളിൽ റിലീസിനെത്തുന്ന സിനിമ, സുനിയേൽ തരംഗ്, ഡി സുരേഷ് ബാബു, പുസ്കുർ റാം മോഹൻ റാവു എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. അനു ദീപും, മോഹൻ സാറ്റോയും ചേർന്ന കഥ ഒരുക്കുന്ന ‘പ്രിൻസി’ൽ മനോജ് പരമഹംസ ക്യാമറ കൈകാര്യം ചെയ്യുന്നു.
കെ എൽ പ്രവീൺ എഡിറ്റിംഗ് നിർവഹിക്കുന്ന സിനിമയിൽ, പ്രഭാകരൻ, ആനന്ദ് നാരായൻ എന്നിവർ ചേർന്ന് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നു. കിറുതിക ശേഖർ, ഉത്തര മേനോൻ എന്നിവർ വസ്ത്രാലങ്കാരം ഒരുക്കുന്ന പ്രിൻസിപ്പിൽ ഉമ ശങ്കർ മേക്കപ്പ് കൈകാര്യം ചെയ്യുന്നു. ശിവകാർത്തികേയൻ പ്രിൻസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ആഗസ്റ്റ് 31 ന് ‘പ്രിൻസ്’ തിയേറ്ററുകളിലെത്തും.