
താരമാമാങ്കമായി സൂപ്പര്‍സ്റ്റാര്‍ നയന്‍താര – വിഘ്നേഷ് ശിവൻ വിവാഹം; ആഘോഷമാക്കി ആരാധകര്‍
- Stories
ഷാരൂഖ് ഖാൻ, രജനികാന്ത്, ശരത് കുമാർ, വിജയ് സേതുപതി, രാധിക ശരത് കുമാർ, അജിത്, സൂര്യ, വിജയ്, കാർത്തി, വിജയ് സേതുപതി, ആര്യ, ദിലീപ് എന്നിവരെല്ലാം വിവാഹത്തിന് അതിഥികളായി എത്തിയിരുന്നു. കഴിഞ്ഞ ദിവസം, നയൻതാരയും വിഘ്നേഷ് ശിവനും നേരിട്ടെത്തി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളും വീട്ടുകാരും മാത്രമാണ് വിവാഹ ചടങ്ങുകളിൽ പങ്കെടുത്തത്. സിനിമാലോകത്തെ സുഹൃത്തുക്കൾക്കായി, പിന്നീട് വിരുന്നൊരുക്കും.
ഒട്ടേറെ പ്രണയചിത്രങ്ങൾ അണിയിച്ചൊരുക്കിയ, സംവിധായകൻ ഗൗതം വാസുദേവ മേനോൻ സംവിധാനം നിർവഹിക്കുന്ന ആദ്യ താരവിവാഹം കൂടിയായിരുന്നു ഇത്. ചടങ്ങുകളുടെ സംപ്രേഷണാവകാശം നെറ്റ്ഫ്ലിക്സിനാണ്. ചടങ്ങുകൾ നടക്കുന്നിടത്ത് മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ലെങ്കിലും, വ്യാഴാഴ്ച ഉച്ചയോടെ വിവാഹചിത്രങ്ങൾ പുറത്തുവിടുമെന്ന് വിഘ്നേഷ് ശിവൻ നേരത്തെ അറിയിച്ചിരുന്നു.
ആറുവർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് താരങ്ങളുടെ വിവാഹിതരായത് . വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്. സിനിമാലോകത്തെ മറ്റ് നടീനടന്മാരെല്ലാം നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.