രണ്ടാം വരവിനൊരുങ്ങി ജോക്കര്‍: ടൈറ്റില്‍ ട്വീറ്റ് ചെയ്ത് സംവിധായകന്‍

രണ്ടാം വരവിനൊരുങ്ങി ജോക്കര്‍: ടൈറ്റില്‍ ട്വീറ്റ് ചെയ്ത് സംവിധായകന്‍

ജോക്വിൻ ഫീനിക്സിനെ നായകനാക്കി  ടോഡ്‌ ഫിലിപ്സ് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ സൈക്കലോജിക്കല്‍ ത്രില്ലര്‍ ചിത്രം ‘ജോക്കറി’ന് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്‍റെ സംവിധായകൻ ടോഡ് ഫിലിപ്സാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. ഈ സീക്വല്‍ ചിത്രത്തിന് ‘ജോക്കർ: ഫോളി എ ഡ്യൂക്സ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ബാറ്റ്മാന്റെ ഏറ്റവും മികച്ച വില്ലന്‍ എന്ന പേരില്‍ കോമിക്സിലും കാര്‍ട്ടൂണിലും സിനിമയിലും ഒരേ പോലെ ഖ്യാതി നേടിയിട്ടുള്ള ജോക്കർ എന്ന കഥാപാത്രത്തെ കേന്ദ്രകഥാപാത്രമാക്കി വന്ന ആദ്യ സ്പിന്‍ ഓഫ്‌ ചിത്രമായിരുന്നു ജോക്കർ.

 

ജോക്കറായി മുഖ്യവേഷത്തിലെത്തിയ ജോക്വീന്‍ ഫീനിക്സിന്റെ ഗംഭീര പ്രകടനം തന്നെയായിരുന്നു ‘ജോക്കറി’ന്റെ മുഖ്യ ആകര്‍ഷണം. ആർതർ ഫ്ലെക്ക് എന്ന സ്റ്റാൻഡ് അപ്പ് കൊമേഡിയന്‍ ഗോഥം സിറ്റി ഭയക്കുന്ന ഒരു വില്ലനായി മാറുന്നു എന്ന വളര്‍ച്ചയാണ് ആദ്യം ഭാഗത്തിലൂടെ സംവിധായകന്‍ കാണിച്ചു തന്നത്. 2019ലെ മികച്ച നടനുള്ള ഓസ്കാർ പുരസ്കാരവും ഈ സിനിമയിലൂടെ ജോക്വീന്‍ ഫീനിക്സ് നേടിയിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നത് മുതല്‍ ആരാധകര്‍ രണ്ടായി ചേരി തിരിഞ്ഞ് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഒന്നാം ഭാഗം മികച്ച ഒരു അന്ത്യമാണ് കഥയ്ക്ക് നല്‍കിയതെന്ന് ഒരു ഭാഗം വാദിക്കുമ്പോള്‍, ഒന്നാം ഭാഗം പോലെ തന്നെ തുടര്‍ച്ചയും ഗംഭീരമാകും എന്ന് മറു ഭാഗം പറയുന്നു.

‘ജോക്കര്‍’ ഒന്നാം ഭാഗത്തില്‍ റോബര്‍ട്ട് ഡിനീറോ, സാസി ബീറ്റ്സ്, ഫ്രാന്‍സിസ് കൊണ്രോയ്, ബില്‍ കാമ്പ് എന്നിവരും ജോക്വീന്‍ ഫീനിക്സിനോപ്പം അഭിനയിച്ചിരുന്നു. പ്രേക്ഷകരുടെയും വിമര്‍ശകരുടെയും പ്രശംസ ഒരു പോലെ ഏറ്റുവാങ്ങിയ ചിത്രം കൂടിയാണ് ‘ജോക്കര്‍’. ചിത്രത്തിലെ പ്രകടനത്തിന് മികച്ച ഒറിജിനല്‍ സ്കോറിനുള്ള ആ വര്‍ഷത്തെ അവാര്‍ഡ് ‘ജോക്കറി’ന്‍റെ സംഗീത സംവിധായകന്‍ ഹില്‍ദര്‍ ഗ്വോനടോട്ടിറിന് ലഭിച്ചിരുന്നു.

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.