ഇനി വിജയ്യുടെ ‘ജനഗണമന’; പാന്‍ ഇന്ത്യന്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു

ഇനി വിജയ്യുടെ ‘ജനഗണമന’; പാന്‍ ഇന്ത്യന്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു

സംവിധായകൻ പുരി ജഗന്നാദ്, വിജയ് ദേവരകൊണ്ട, പൂജ ഹെഗ്‌ഡെ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി, ‘ജന ഗണ മന അഥവാ ജെജിഎം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം മുംബൈയിൽ ആരംഭിച്ചു. പുരി കണക്ട്സ് & ശ്രീകര സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം  ഒരു ആക്ഷൻ-ഡ്രാമ എന്റർടെയ്‌നർ കൂടിയാണ്.

ലൈഗറിനു ശേഷം പുരി ജഗന്നാധും വിജയ്‌ ദേവരുകൊണ്ടയും വീണ്ടും ഒന്നിക്കുന്ന ചിതം കൂടിയാണ് ‘ജെജിഎം’. ചിത്രത്തിന്റെ  കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്  പുരി ജഗന്നാധ് തന്നെയാണ്. പുരി കണക്ട്‌സിന്റെയും,  ശ്രീകര സ്റ്റുഡിയോ പ്രൊഡക്ഷനും കീഴിൽ ചാർമി കൗർ, വംശി പൈഡിപ്പള്ളി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.

 

വിജയ്‌ ദേവെരുകൊണ്ടയെ  നായകനാക്കി പുരി ജഗന്നാധ് സംവിധാനം ചെയ്ത ‘ലൈഗര്‍’ ഈ വര്‍ഷം തീയറ്ററുകളില്‍ എത്തും. സാമന്തയുമായി ഒന്നിക്കുന്ന ഖുശി എന്ന ചിത്രത്തിലാണ് വിജയ്‌ ദേവരുകൊണ്ട ഇപ്പോള്‍ അഭിനയിക്കുന്നത്. ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി പുറത്തിറങ്ങുന്ന ‘ജെജിഎം’ 2023 ഓഗസ്റ്റ് 3-ന് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്‍റെ പിആർഒ എസ് ദിനേശ് , ശബരിയുമാണ്‌.

Spread the love

Related post

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ദുൽഖർ സൽമാൻ  നായകനാകുന്ന തെലുങ്ക് ചിത്രം ‘സീതാരാമം’ ടീസര്‍ റിലീസായി. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന…
ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ് കൊട്’ തീയേറ്ററുകളിലേക്ക്

ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ്…

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’,’കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ…
സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍ പോസ്റ്റര്‍ റിലീസായി

സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍…

സിനിമാ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെക്കുന്നതിനിടയില്‍ തന്‍റെ പുതിയ ചിത്രമായ പത്താന്‍റെ മോഷന്‍…

Leave a Reply

Your email address will not be published.