
യുവ താരങ്ങളുമായി പുതിയ സിനിമ; നിർമ്മാതാവിന്റെ റോളിലേക്ക് പ്രിയദർശൻ
- Stories
‘മരക്കാർ: അറബിക്കടലിലെ സിംഹം’ എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് ശേഷം, യുവ താരങ്ങള്‍ അണിനിരക്കുന്ന പുതിയ സിനിമയുമായി പ്രിയദർശൻ എത്തുന്നു. ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, അർജുൻ അശോകൻ എന്നിവർ സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നു. പ്രിയദർശൻ നിർമ്മാതാവിന്റെ റോളിലെത്തുന്ന ആദ്യ മലയാളസിനിമ കൂടിയാകും ഇത്. ഫോർ ഫ്രെയിംസ് എന്ന തന്റെ സ്റ്റുഡിയോ കമ്പനിയുടെ ബാനറിൽ, പ്രിയദർശൻ തന്നെയാണ് സിനിമ നിർമ്മിക്കുന്നത്.
പേര് ഇനിയും വെളിപ്പെടുത്താത്ത ഈ സിനിമയിൽ, പ്രിയദർശൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റ് ഒന്നിന് എറണാകുളത്ത് തുടങ്ങും. തൊടുപുഴയാണ് സിനിമയുടെ മറ്റൊരു ലൊക്കേഷൻ. എ എൽ വിജയ് സംവിധാനം ചെയ്ത തമിഴ് സിനിമ, ‘പൊയ് സൊല്ല പോറോ’മാണ് പ്രിയദർശൻ ആദ്യമായി നിർമ്മിച്ച ചിത്രം.
മോഹൻലാൽ നായകനായെത്തിയ ‘മരക്കാർ: അറബിക്കടലിലെ സിംഹം’, മികച്ച ഫീച്ചർ ഫിലിം, മികച്ച സ്പെഷ്യൽ ഇഫക്റ്റ്സ്, മികച്ച വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിൽ ദേശീയ പുരസ്കാരങ്ങൾ നേടിയിരുന്നു. ഓസ്കാറിന് ഇന്ത്യ സമർപ്പിച്ച 35 സിനിമകളിലൊന്നായി, ‘മരക്കാർ’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചായാഗ്രഹണം, വിഷ്വൽ ഇഫക്റ്റ്സ് എന്നിവയിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നുവെങ്കിലും, തിരക്കഥ, സംഭാഷണം എഡിറ്റിംഗ്, എന്നിവയിൽ ‘മരക്കാർ’ വളരെയധികം വിമർശനങ്ങ ള്‍ നേരിട്ടിരുന്നു.