
അസെറ്റ് പ്രീമിയർ ലീഗ്; റൈസിംഗ് സ്റ്റാർസ് ചാമ്പ്യന്മാർ
- Stories
കഴിഞ്ഞ ഒരു മാസമായി നടന്ന അസെറ്റ് പ്രീമിയർ ലീഗിലെ ഫൈനൽ മത്സരത്തിൽ കിങ്സ് മാൻ X1 നെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി റൈസിംഗ് സ്റ്റാർസ് ചാമ്പ്യന്മാരായി. ജൂണ്‍ 3 വെള്ളിയാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റിംഗിന് ഇറങ്ങിയ കിങ്സ്മെൻ 6 ഓവറുകളിൽ നിന്നും 6 വിക്കറ്റ് നഷ്ടത്തിൽ 63 റണ്‍സ് നേടിയപ്പോൾ, 3 പന്തുകൾ ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ 66 റണ്‍സ് നേടിയാണ് റൈസിംഗ് സ്റ്റാർസിന്റെ വിജയം.
രണ്ട് ഓവറിൽ നിന്നും 5 വിക്കറ്റ് നേടിയ പ്രസാദ് ആണ് കളിയിലെ താരം. റൈസിംഗ് സ്റ്റാർസിനു വേണ്ടി നിർണായക ഫിനിഷിങ് നടത്തിയത് ക്യാപ്റ്റൻ സഞ്ജയ് 24* (10) , അർജുൻ 19* (7) എന്നിവർ ചേർന്നാണ്. ചാമ്പ്യന്മാരായ സ്റ്റാർസ് ടീമിനെ സ്പോണ്സർ ചെയ്തിരിക്കുന്നത് വി സിനിമാസ് ഇന്റർനാഷണൽ എന്ന ചലച്ചിത്ര നിർമ്മാണ കമ്പനി ആണ്.
കോവിഡ് കാലത്തു തീയേറ്ററുകളിൽ വൻ വിജയമായ ‘ഓപ്പറേഷൻ ജാവ’ എന്ന ചിത്രത്തിന്റെ നിർമാതാക്കളാണ് വി സിനിമാസ് ഇന്റർനാഷണൽ. കുപ്രസിദ്ധ പയ്യൻ, സൂര്യൻ, വാസ്തവം എന്നീ ചിത്രങ്ങളും നിർമിച്ച വി സിനിമാസ് ഇന്റർനാഷണൽ അവരുടെ പുതിയ ചിത്രമായ ‘നെയ്മറിന്റെ’ ഷൂട്ടിംഗ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. മാത്യു തോമസ്,നസ്ലെൻ തുടങ്ങിയവരെ അണിനിരത്തി നവാഗതനായ സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ചിത്രം ഫുട്ബോളിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത് .