കടുവയ്ക്കും കാപ്പയ്ക്കും ശേഷം ‘പിങ്ക് പോലീസു’മായി ഷാജി കൈലാസ്

കടുവയ്ക്കും കാപ്പയ്ക്കും ശേഷം ‘പിങ്ക് പോലീസു’മായി ഷാജി കൈലാസ്

‘കാപ്പ’ക്കു ശേഷം ജി.ആർ.ഇന്ദുഗോപന്റെ രചനയിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പിങ്ക് പോലീസ്’. തീയ്യറ്റർ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ആക്ഷൻ ചിത്രം ‘കടുവ’ ജൂൺ 30നു റിലീസിനൊരുങ്ങുന്ന വേളയിലാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

‘ചിന്താമണി കൊലക്കേസി’നു ശേഷം ഷാജി കൈലാസ് ഒരുക്കുന്ന ആദ്യ ത്രില്ലർ ചിത്രം കൂടിയായിരിക്കും ‘പിങ്ക് പോലീസ്’. ശരവണന്‍ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ സ്ത്രീ കേന്ദ്രീകിത ചിത്രത്തിൽ പ്രശസ്ത താരങ്ങളായ നയൻതാര, വിദ്യ ബാലൻ,സാമന്ത എന്നിവരുടെ പേരുകളാണ് നായിക വേഷത്തിനായി പരിഗണനയിലുള്ളത്. പൃഥ്വിരാജ് നായകനാവുന്ന ‘കാപ്പ’, ടൊവിനൊ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ഡീനോ ഡെന്നീസ്-മമ്മൂട്ടി സിനിമ എന്നീ ചിത്രങ്ങള്‍ക്കു ശേഷം തീയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമായ ‘പിങ്ക് പോലീസി’ന്റെ ഷൂട്ടിംഗ് ഈ വർഷം അവസാനം ആരംഭിക്കും.

പൃഥ്വിരാജ് സുകുമാരൻ, ആസിഫ് അലി, മഞ്ജു വാരിയർ, അന്ന ബെൻ തുടങ്ങിയ വൻ താരനിര അടങ്ങുന്ന കാപ്പയുടെ സംവിധായകനായി ആദ്യം പ്രഖ്യാപിച്ചിരുന്നത് വേണുവിനെയാണെങ്കിലും പിന്നീട് പല കാരണങ്ങളാൽ അദ്ദേഹം പിന്മാറുകയും ഷാജി കൈലാസ് ആ സ്ഥാനത്തേക്ക് വരുകയുമായിരുന്നു. പൃഥ്വിരാജ് സുകുമാരന്റെ കൂടെയുള്ള ഷാജി കൈലാസിന്റെ മൂന്നാം ചിത്രമായിരിക്കും കാപ്പ . ശബരിയാണ് ചിത്രത്തിന്‍റെ പി ആര്‍ ഒ.

 

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.