
ബോക്സ് ഓഫീസ് തൂത്തുവാരി ഉലഗനായകന്റെ പടയോട്ടം; ആദ്യ ദിന കളക്ഷന്‍ ഗംഭീരം
- Stories
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഉലകനായകന് കമല്ഹാസന് ചിത്രം വിക്രം തീയറ്ററുകളില്‍ വമ്പന്‍ ഹിറ്റായി മാറുകയാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ വമ്പന്‍ പ്രകടനമാണ് ആദ്യ ദിനം വിക്രം കാഴ്ച വെച്ചത്. ആദ്യ ദിനം കഴിയുമ്പോള്‍, കണ്ടിറങ്ങുന്ന പ്രേക്ഷകരും വിമര്‍ശകരും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രം പല തീയട്ടറുകളിലും ഹൗസ്ഷോകളുടെ പരമ്പര തന്നെയാണ് സൃഷ്ട്ടിക്കുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം തമിഴ്നാട്ടില്‍ നിന്ന് 22 കോടിയും കേരളത്തില്‍ നിന്ന് 5 കോടിയും ആദ്യ ദിനം കളക്ഷന്‍ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രം വരും ദിവസങ്ങളില്‍ തന്നെ നൂറു കോടി കൊയ്യുമെന്നാണ് മാര്‍ക്കറ്റ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. കേരളത്തില്‍ ഇതാദ്യമായാണ് ദളപതി വിജയ്യുടെതല്ലാത്ത ഒരു ചിത്രം അഞ്ച് കോടിയില്‍ പുറത്ത് കളക്ഷന്‍ നേടുന്നത്.
ഉലകനായകന് കമലഹാസന്റെ ഗംഭീര തിരിച്ചുവരവ് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. സൗത്ത് ഇന്ത്യന്‍ സെന്സേഷന് ആയ ഫഹദ് ഫാസിലിന്റെ അഭിനയവും പ്രേക്ഷകര്‍ എടുത്തു പറയുന്നുണ്ട്. കൂടെ പ്രേക്ഷകരെ നൂറു ശതമാനം തൃപ്തിപ്പെടുത്തുന്ന ലോകേഷ് കനകരാജിന്റെ സംവിധാനം കൂടിയായപ്പോള്‍ ചിത്രം എല്ലാ പ്രതീക്ഷകളും മറികടന്നു.