സ്പെഷ്യല്‍ സമ്മാനവുമായി മാര്‍വലിന്റെ തോര്‍; ‘ലവ് ആന്‍ഡ്‌ തണ്ടറി’ന്റെ ഇന്ത്യന്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.

സ്പെഷ്യല്‍ സമ്മാനവുമായി മാര്‍വലിന്റെ തോര്‍; ‘ലവ് ആന്‍ഡ്‌ തണ്ടറി’ന്റെ ഇന്ത്യന്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.

ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കി മാര്‍വല്‍ ‘തോർ: ലൗ ആൻഡ് തണ്ടര്‍’ ഇന്ത്യയില്‍ ഒരു ദിവസം മുന്‍പേ എത്തുന്നു. ജൂലൈ 8ന് ഇന്റര്‍നാഷണല്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം ഒരു ദിവസം മുന്‍പേ ജൂലൈ 7ന് ഇന്ത്യയില്‍ റിലീസ് ചെയ്യുമെന്നാണ് മാര്‍വല്‍ ട്വിറ്റര്‍ വഴി അറിയിച്ചിരിക്കുന്നത്. തോർ സിരീസിലെ നാലാമത്തെ ചിത്രമായി എത്തുന്ന  ‘തോർ: ലൗ ആൻഡ് തണ്ടറി’ല്‍ തോറിന്റെ മുൻ കാമുകിയായ ‘ജെയ്നാ’യി നതാലി പോർട്ട്മാൻ തിരിച്ചെത്തുന്നു.

 

തോര്‍ സീരീസിന്‍റെ ഗതി തന്നെ മാറ്റിയെഴുതിയ ‘തോർ: റാഗ്നോർക്കി’ന്റെ സംവിധായകൻ തൈയ്ക വെയ്റ്റിറ്റി തന്നെയാണ്  ‘തോർ : ലൗ ആൻഡ് തണ്ടറും’ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം, ക്രിസ്റ്റഫർ നോളന്റെ ബാറ്റ്മാൻ ട്രിലജിയിൽ ബാറ്റ്മാനായിയെത്തിയ ക്രിസ്റ്റ്യൻ ബെയിലാണ്,  വില്ലൻ കഥാപാത്രമായ ഗോർ ദ ഗോഡ് ബുച്ചറിനെ അവതരിപ്പിക്കുന്നത് എന്നുള്ളതാണ്. ഒരു ഹൊറര്‍ വൈബ് തരുന്ന ഞെട്ടിക്കുന്ന  മേക്കോവറിലാണ് ക്രിസ്റ്റ്യൻ ബെയിൽ ചിത്രത്തിലെത്തുന്നത്.

 

‘തോർ: ലൗ ആൻഡ് തണ്ടറി’ന്റെ പുതിയ ട്രെയിലർ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗം സൃഷ്ടിച്ചിരുന്നു. ക്രിസ് പ്രാറ്റ്, ടെസ തോംസൺ, ജയ്മി അലക്സാണ്ടർ, റസൽ ക്രോ, ഡേവ് ബാറ്റിസ്റ്റ തുടങ്ങിയവരാണ് സിനിമയിലെത്തുന്ന മറ്റു താരങ്ങൾ. മാര്‍വല്‍ യൂണിവേഴ്സിലെ തന്നെ ‘ഗാര്‍ഡിയന്‍സ് ഓഫ് ദി ഗാലക്സി’യിലെ അംഗങ്ങളും  ‘തോർ: ലൗ ആൻഡ് തണ്ടറി’ല്‍ വരുന്നത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയാണ് ആരാധകര്‍ ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

 

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.