പ്രതീക്ഷകള്‍ക്കപ്പുറം കടന്ന് ലോക്കിയുടെ ‘വിക്രം’; വിക്രം റിവ്യൂ

പ്രതീക്ഷകള്‍ക്കപ്പുറം കടന്ന് ലോക്കിയുടെ ‘വിക്രം’; വിക്രം റിവ്യൂ

ആരാധകരുടെ പ്രതീക്ഷകള്‍ക്ക് മേല്‍ പ്രകടനം നടത്തി ഉലഗനായകന്‍ കമലഹാസന്‍റെ വിക്രം. ലോകേഷ് കനകരാജ് കമലഹാസനെ നായകനാക്കി സിനിമ പ്രഖ്യാപിച്ചത് മുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒപ്പം ഫഹദ് ഫാസിലും വിജയ്‌ സേതുപതിയും ചേര്‍ന്നത് അറിഞ്ഞതോടെ സിനിമാലോകം തന്നെ മൊത്തത്തില്‍ ഉറ്റു നോക്കുന്ന ചിത്രമായി വിക്രം മാറിയിരുന്നു. അതിനും മുകളിലാണ് വിക്രം എന്ന സിനിമ പ്രേക്ഷകര്‍ക്കായി കാത്തുവെച്ചിരിക്കുന്നത്. അത്രയും വലിയൊരു മാസ് എന്റര്‍ടെയിനര്‍ സംഭവം തന്നെയാണ് ലോകേഷ് കനകരാജ് പണിതുയര്‍ത്തിയിരിക്കുന്നതും.

 

 

കോടിക്കണക്കിന് മതിപ്പുവിലയുള്ള മയക്കുമരുന്ന് നിറച്ച കണ്‍ടെയ്നര്‍ കാണാതാകുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന കൊലപാതകങ്ങളും അന്വേഷിക്കാന്‍ എത്തുന്ന അണ്ടര്‍ കവര്‍ എജെന്റ് ആയ അമറിന്റെ അന്വേഷണം സന്തനം എന്ന മാഫിയ തലവനിലേക്ക് എത്തുന്നതും അതിനിടയില്‍ സംഭവിക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ഓരോ നടനും അവര്‍ക്ക് കൃത്യമായി ചേരുന്ന കഥാപാത്രങ്ങളെ നല്‍കുകയും, മൂന്ന് മണിക്കൂറോളം പ്രേക്ഷകനെ കണ്ണെടുക്കാന്‍ സമ്മതിക്കാതെ ഒന്നിന് പിറകെ ഒന്നായി മാസ് മോമെന്റുകള്‍ നല്‍കി ഞെട്ടിപ്പിക്കുകയായിരുന്നു ലോകേഷ് കനകരാജ് എന്ന സംവിധായകന്‍.

 

വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിച്ച ആണ്ടവര്‍ കമലഹാസന്റെ വമ്പന്‍ തിരിച്ചുവരവ് തന്നെയാണ് സിനിമയില്‍ ഏറ്റവും ശ്രദ്ധേയം. ലോകേഷ് കനകരാജ് എന്ന ഫാന്‍ ബോയ്ക്ക് തന്‍റെ പ്രിയതാരത്തിന് നല്‍കാവുന്നതിന്റെ പരമാവധി നല്‍കുകയും, കമലഹാസന്‍ എന്ന നടന്‍ അത് ഇരട്ടിയാക്കി പ്രേക്ഷകര്‍ക്ക് കൊടുക്കുകയും ചെയ്തു എന്നത് തന്നെയാണ് ചിത്രത്തിന്‍റെ വിജയത്തിന്‍റെ ആദ്യ കാരണം. പ്രേക്ഷകര്‍ ആരാധനയോടെ ഫാഫ എന്നു വിളിക്കുന്ന ഫഹദ് ഫാസില്‍ എന്ന നടന്റെയും താരത്തിന്റെയും കൃത്യമായ മിശ്രണം തന്നെയായിരുന്നു അമര്‍ എന്ന കഥാപാത്രം. കഥയെ മുന്നോട്ടു നയിക്കുന്നതില്‍, കമലഹാസനും വിജയ്‌ സേതുപതിയും പോലുള്ള നടന്മാര്‍ക്ക് മുന്നില്‍ ഒരിഞ്ച് പോലും വിട്ടുകൊടുക്കാതെ അഭിനയിച്ചു പൊരുതുന്നതില്‍ ഒക്കെ ഫഹദ് എന്ന നടന്‍ നൂറു ശതമാനം ജയിച്ചു.ലോകേഷിന്റെ മുന്‍ ചിത്രമായ മാസ്റ്ററില്‍ വില്ലനായി വന്നിട്ടുണ്ടെങ്കിലും വിക്രത്തിലെ സന്തനം അതില്‍ നിന്നൊക്കെ വളരെ വ്യത്യസ്തനാണ്. കുറഞ്ഞ സമയം കൊണ്ട് തന്നെ പ്രേക്ഷകരെ ഞെട്ടിക്കുന്ന പ്രകടനമാണ് വിജയ്‌ സേതുപതി കാഴ്ചവെച്ചിരിക്കുന്നത്. കാമിയോ റോളില്‍ വളരെക്കുറച്ചു സമയം മാത്രം എത്തുന്ന സൂര്യയുടെ കഥാപാത്രം കഥയില്‍ വലിയൊരു സ്വാധീനം ചെലുത്തുന്നുണ്ട്. അത്രയും കുറവ് സമയം കൊണ്ട് തന്നെ ബാക്കി എല്ലാവര്‍ക്കുമൊപ്പം എത്തുന്നുമുണ്ട് സൂര്യ.

 

 

സിനിമയുടെ മുക്കാല്‍ സമയവും നിറഞ്ഞുനിന്ന  രാത്രി സീനുകള്‍ അതിഗംഭീരമായി ചിത്രീകരിച്ച ഗിരീഷ്‌ ഗംഗാധരനും, സീനുകള്‍ക്ക് സംഗീതം കൊണ്ട് ആവേശം നിറച്ച അനിരുഥ്‌ രവിചന്ദറുമാണ് വിക്രത്തില്‍ എടുത്തു പറയേണ്ട രണ്ടുപേര്‍.  ആക്ഷന്‍ ത്രില്ലര്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് ഓരോ സമയത്തും ഓരോ കഥാപാത്രങ്ങള്‍ക്കും അവര്‍ക്ക് ഉതകുന്ന രീതിയില്‍ തന്നെ ആക്ഷന്‍ സീക്വന്‍സുകള്‍ സൃഷ്ട്ടിച്ച അന്‍പറിവ് ടീം തീര്‍ച്ചയായും കയ്യടി അര്‍ഹിക്കുന്നു. മുന്‍ ചിത്രങ്ങളില്‍ നിന്ന് മാറി, കുറച്ചുകൂടുതല്‍ ആയുധ പ്രകടനവും വിക്രത്തില്‍ ഉണ്ട്.

 

 

മൊത്തത്തില്‍ തീയറ്ററില്‍ തന്നെ കണ്ട് അനുഭവിച്ച് അറിയേണ്ട ഒരു വമ്പന്‍ ഫാന്‍ ബോയ്‌ സ്പെഷ്യല്‍ ട്രീറ്റ് തന്നെയാണ് ലോകേഷ് കനകരാജിന്‍റെ വിക്രം. ചിത്രം തുടങ്ങി വെക്കുന്നത്, ഭാവിയില്‍ വിക്രമിനെ തുടര്‍ന്ന് സംഭവിക്കാനിരിക്കുന്ന, മുന്‍പേ വഴിമരുന്നിട്ട ലോകേഷ് കനകരാജ് സിനിമാറ്റിക്കിനാണ്. അതുകൊണ്ട് തന്നെ ഇനി ലോകേഷ് കനകരാജ് സംവിധാനം ചെയ്യാനിരിക്കുന്ന ദളപതി 67ലേക്കാണ് ഇനി ആരാധകരുടെ ശ്രദ്ധ മുഴുവന്‍.

Spread the love

Related post

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ദുൽഖർ സൽമാൻ  നായകനാകുന്ന തെലുങ്ക് ചിത്രം ‘സീതാരാമം’ ടീസര്‍ റിലീസായി. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന…
ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ് കൊട്’ തീയേറ്ററുകളിലേക്ക്

ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ്…

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’,’കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ…
സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍ പോസ്റ്റര്‍ റിലീസായി

സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍…

സിനിമാ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെക്കുന്നതിനിടയില്‍ തന്‍റെ പുതിയ ചിത്രമായ പത്താന്‍റെ മോഷന്‍…

Leave a Reply

Your email address will not be published.