റോഷാക്കിന് ശേഷം വീണ്ടും ഞെട്ടിക്കാന്‍ മമ്മൂക്ക; പുതിയ ചിത്രം പ്രഖ്യാപിച്ചു.

റോഷാക്കിന് ശേഷം വീണ്ടും ഞെട്ടിക്കാന്‍ മമ്മൂക്ക; പുതിയ ചിത്രം പ്രഖ്യാപിച്ചു.

റോഷാക്കിന് ശേഷം വീണ്ടുമൊരു ത്രില്ലര്‍ ചിത്രവുമായി മമ്മൂട്ടി എത്തുന്നു. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്നു. ത്രില്ലർ ശ്രേണിയിലുള്ള ഈ ബിഗ്‌ ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് തീയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും ജിനു വി എബ്രഹാമും ചേർന്നാണ്.

റോഷാക്കിന് ശേഷം ചായാഗ്രാഹകന്‍  നിമിഷ് രവി മമ്മൂട്ടിയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഈ പുതിയ ചിത്രം. ബാദുഷയാണ് ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനർ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്- ആസിഫ് അലി ചിത്രം ‘കാപ്പ’, കല്‍ക്കിയ്ക്ക് ശേഷം ടൊവിനൊ തോമസ് പോലീസ് വേഷത്തില്‍ എത്തുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തുo’ എന്നീ ചിത്രങ്ങൾക്കുശേഷം തീയറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ഇത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകനാണ് ഈ ചിത്രത്തിന്‍റെ സംവിധായകനായ ഡിനൊ ഡെന്നീസ്.

 

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍, ‘കെട്ട്യോളാണ് എന്‍റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ‘റോഷാക്കി’ലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സമീര്‍ അബ്ദുല്‍ തിരക്കഥ തയ്യാറാക്കുന്ന ചിത്രത്തില്‍ ഗ്രേസ് ആന്റണി, ഷറഫുദീന്‍, ജഗദീഷ്, ബിന്ദു പണിക്കര്‍ എന്നിവരാണ് “റോഷാക്കി’ലെ മറ്റ് അഭിനേതാക്കള്‍.

Spread the love

Related post

മികച്ച പ്രകടനവുമായി സൗബിന്‍ എത്തുന്നു; ‘ഇലവീഴാപൂഞ്ചിറ’ ട്രെയിലര്‍ റിലീസായി

മികച്ച പ്രകടനവുമായി സൗബിന്‍ എത്തുന്നു; ‘ഇലവീഴാപൂഞ്ചിറ’ ട്രെയിലര്‍ റിലീസായി

സൗബിന്‍ ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ‘ഇലവീഴാപൂഞ്ചിറ’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി.…
പൃഥ്വിരാജിന്റെി ‘കടുവ’എത്താന്‍ വൈകും; റിലീസ് തീയതി മാറ്റി

പൃഥ്വിരാജിന്റെി ‘കടുവ’എത്താന്‍ വൈകും; റിലീസ് തീയതി മാറ്റി

ഷാജി കൈലാസിന്റെ  സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ‘കടുവ’. ജൂണ്‍ 30ന് റിലീസ് ചെയ്യുമെന്നു…
മാര്‍വലിനെ മലര്‍ത്തിയടിച്ച് ടോം ക്രൂസ്; കളക്ഷനില്‍ ഒന്നാമനായി ‘ടോപ് ഗൺ: മാവ്റിക്’

മാര്‍വലിനെ മലര്‍ത്തിയടിച്ച് ടോം ക്രൂസ്; കളക്ഷനില്‍ ഒന്നാമനായി ‘ടോപ് ഗൺ:…

ഈ വർഷത്തെ വേള്‍ഡ് വൈഡ് കളക്ഷനിൽ ഒന്നാമതെത്തി ടോം ക്രൂസിന്‍റെ ‘ടോപ് ഗൺ: മാവ്റിക്’ റെക്കോഡിട്ടു.…

Leave a Reply

Your email address will not be published.