കിംഗ്‌ ഖാന്‍ – അറ്റ്ലീ സിനിമ ടൈറ്റില്‍ ചോര്‍ന്നു?; ആഘോഷമാക്കി ആരാധകര്‍

കിംഗ്‌ ഖാന്‍ – അറ്റ്ലീ സിനിമ ടൈറ്റില്‍ ചോര്‍ന്നു?; ആഘോഷമാക്കി ആരാധകര്‍

സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ സംവിധായകൻ ആറ്റ്ലീയുമായിട്ടൊന്നിക്കുന്ന ഹിന്ദി ചിത്രത്തിന്റെ ടൈറ്റിൽ ലീക്കായി. 2023 ൽ റിലീസ് ചെയ്യാൻ പോകുന്ന ചിത്രത്തിന് ‘ജവാൻ ‘ എന്നാണ് പേരിട്ടിരിക്കുന്നത്. സൂപ്പർസ്റ്റാർ നയൻതാര നായികയാവുന്ന ചിത്രത്തിൽ ഒരു മുഖ്യ കഥാപാത്രമായി സാനിയ മൽഹോത്രയും എത്തുന്നുണ്ട്. ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ റിലീസിന്റെ ഭാഗമായി ഒന്നര മിനുട്ടോളം വരുന്ന ഒരു അന്നൗൺസ്‌മെന്റ് ടീസർ അടുത്ത് തന്നെ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്സ്. ഷാരൂഖ് ഖാൻ ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിൽ ഒരു ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ റോളിലാണ് നയൻതാര എത്തുന്നത്. ഷാരൂഖ് ഖാന്റെ റെഡ് ചില്ലിസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമിക്കുന്നത്.

2023 ൽ ജവാനടക്കം മൂന്ന് ചിത്രങ്ങളാണ് ഷാരൂഖ് ഖാന്റേതായി റിലീസ് ചെയ്യാനുള്ളത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താനും
രാജ് കുമാർ ഹിറാനിയുടെ ഡങ്കിയുമാണ് മറ്റു രണ്ടു ചിത്രങ്ങൾ. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവർ കൂടെ അണിനിരക്കുന്ന ആക്ഷൻ ത്രില്ലറായ പത്താനിൽ ഒരു സ്പൈ ആയാണ് ഷാരുഖ് എത്തുന്നത്. 2023 ജനുവരി 25 നാണു പത്താൻ റിലീസ് ചെയ്യുന്നത്. 2018ൽ റിലീസ് ചെയ്ത ‘സഞ്ജു’വിന് ശേഷം രാജ് കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡങ്കി’. 2023 ഡിസംബർ 22നാണു ഡങ്കി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

2019 ൽ പുറത്തിറങ്ങിയ വിജയ് -നയൻതാര ചിത്രം ബിഗിൽ ആണ് ആറ്റ്ലീയുടെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മിക്സഡ് റിവ്യൂസിനിടയിലും തമിഴ് നാട്ടിലെ ഏറ്റവും കളക്ഷൻ നേടിയ ചിത്രമായിരുന്നു ബിഗിൽ. ആറ്റ്ലീയുടെ അഞ്ചാമത്തെ സംവിധാന സംരംഭമാണ് ‘ജവാൻ’.

Spread the love

Related post

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ദുൽഖർ സൽമാൻ  നായകനാകുന്ന തെലുങ്ക് ചിത്രം ‘സീതാരാമം’ ടീസര്‍ റിലീസായി. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന…
ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ് കൊട്’ തീയേറ്ററുകളിലേക്ക്

ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ്…

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’,’കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ…
സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍ പോസ്റ്റര്‍ റിലീസായി

സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍…

സിനിമാ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെക്കുന്നതിനിടയില്‍ തന്‍റെ പുതിയ ചിത്രമായ പത്താന്‍റെ മോഷന്‍…

Leave a Reply

Your email address will not be published.