ധ്യാന്‍ ശ്രീനിവാസനും ഗോകുല്‍ സുരേഷും ആദ്യമായി ഒന്നിക്കുന്നു; സായാഹ്ന വാര്‍ത്തകള്‍ തീയറ്ററുകളിലേക്ക്

ധ്യാന്‍ ശ്രീനിവാസനും ഗോകുല്‍ സുരേഷും ആദ്യമായി ഒന്നിക്കുന്നു; സായാഹ്ന വാര്‍ത്തകള്‍ തീയറ്ററുകളിലേക്ക്

ഗോകുല്‍ സുരേഷിനെയും ധ്യാന്‍ ശ്രീനിവാസനെയും മുഖ്യ കഥാപാത്രങ്ങളാക്കി, D14 എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അരുൺ ചന്ദു സംവിധാനം നിർവഹിക്കുന്ന സായാഹ്ന വാർത്തകൾ ജൂൺ 24 ന് തീയേറ്ററുകളിൽ എത്തുന്നു. അജു വര്‍ഗീസ്‌ നായകനായ സാജൻ ബേക്കറിക്ക് ശേഷം അരുൺ ചന്ദു സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. സമീപകാല രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

 

 

സച്ചിൻ ആർ ചന്ദ്രനും അരുൺ ചന്ദുവും രാഹുല്‍ മേനോനും ചേർന്ന് തിരക്കഥയെഴുതിയ ഈ ചിത്രത്തിൽ ഗോകുൽ സുരേഷ് , ധ്യാൻ ശ്രീനിവാസൻ , അജു വർഗീസ്, ഇന്ദ്രൻസ്, ജിനു ജോസഫ്, വിജയരാഖവന്‍, മകരന്ത് ദേശ്പാണ്ഡ, ആനന്ദ്‌ മന്മഥന്‍ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. പുതുമുഖം ശരണ്യ ശര്‍മയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ സംഗീതം പ്രശാന്ത് പിള്ളയും ശങ്കർ ശർമ്മയും, ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ശരത് ഷാജിയുമാണ്. അമല്‍ അയ്യപ്പന്‍ എഡിറ്റിംഗ്  നിര്‍വഹിക്കുന്നത്.

 

 

ഒരു ചാനല്‍ റിപ്പോര്‍ട്ടറുടെയും ഒരു സര്‍ക്കാര്‍  ഉദ്യോഗസ്ഥന്റെയും ജീവിതം  ഒരു പ്രത്യേക സാഹചര്യത്തില്‍ കൂട്ടിമുട്ടെണ്ടിവരുന്ന കഥയാണ് ചിത്രം സംസാരിക്കുന്നത്. D14 എന്റർടൈമെന്റ്സാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്. അജു വര്‍ഗീസ്‌, ഗണേഷ് കുമാര്‍, ഗോകുല്‍ സുരേഷ് എന്നിവര്‍ ഒന്നിക്കുന്ന ഗഗനചാരിയാണ് അരുണ്‍ ചന്ദുവിന്റെ വരാനിരിക്കുന്ന പുതിയ ചിത്രം.

Spread the love

Related post

മികച്ച പ്രകടനവുമായി സൗബിന്‍ എത്തുന്നു; ‘ഇലവീഴാപൂഞ്ചിറ’ ട്രെയിലര്‍ റിലീസായി

മികച്ച പ്രകടനവുമായി സൗബിന്‍ എത്തുന്നു; ‘ഇലവീഴാപൂഞ്ചിറ’ ട്രെയിലര്‍ റിലീസായി

സൗബിന്‍ ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ‘ഇലവീഴാപൂഞ്ചിറ’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി.…
പൃഥ്വിരാജിന്റെി ‘കടുവ’എത്താന്‍ വൈകും; റിലീസ് തീയതി മാറ്റി

പൃഥ്വിരാജിന്റെി ‘കടുവ’എത്താന്‍ വൈകും; റിലീസ് തീയതി മാറ്റി

ഷാജി കൈലാസിന്റെ  സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ‘കടുവ’. ജൂണ്‍ 30ന് റിലീസ് ചെയ്യുമെന്നു…
മാര്‍വലിനെ മലര്‍ത്തിയടിച്ച് ടോം ക്രൂസ്; കളക്ഷനില്‍ ഒന്നാമനായി ‘ടോപ് ഗൺ: മാവ്റിക്’

മാര്‍വലിനെ മലര്‍ത്തിയടിച്ച് ടോം ക്രൂസ്; കളക്ഷനില്‍ ഒന്നാമനായി ‘ടോപ് ഗൺ:…

ഈ വർഷത്തെ വേള്‍ഡ് വൈഡ് കളക്ഷനിൽ ഒന്നാമതെത്തി ടോം ക്രൂസിന്‍റെ ‘ടോപ് ഗൺ: മാവ്റിക്’ റെക്കോഡിട്ടു.…

Leave a Reply

Your email address will not be published.