ബോളിവുഡ് ‘ഹൃദയ’ത്തിലേയ്ക്ക് സെയ്ഫ് അലിഖാന്റെ മകൻ?

ബോളിവുഡ് ‘ഹൃദയ’ത്തിലേയ്ക്ക് സെയ്ഫ് അലിഖാന്റെ മകൻ?

സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലിഖാൻ ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നതായി വാർത്തകൾ. ‘ഹൃദയ’ത്തിന്റെ ഹിന്ദി റീമേക്കിൽ ഇബ്രാഹിം അലിഖാൻ നായകനായി എത്തുമെന്നാണ് റിപ്പോർട്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത്, പ്രണവ് മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയം’, കേരളത്തിൽ വൻ വിജയമായിരുന്നു. സിനിമയിൽ, പ്രണവ് അവതരിപ്പിച്ച വേഷത്തിലായിരിക്കും ഇബ്രാഹിം അലിഖാനെത്തുന്നത്.

 

 

 

 

കരണ്‍ ജോഹറിന്റെ ധർമ പ്രൊഡക്‌ഷൻസും, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസുമാണ് ‘ഹൃദയ’ത്തിന്റെ റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ‘ഹൃദയ’ത്തിന്റെ റീമേക്ക് റൈറ്റ്സ് സ്വന്തമാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കരൺ ജോഹർ തന്റെ  ട്വിറ്റെര്‍ അക്കൗണ്ടിലൂടെ, ആരാധകരെ അറിയിച്ചിരുന്നു. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ, അസ്വത്ത് ലാൽ, വിജയരാഘവൻ, അജു വർഗീസ്, അന്നു ആന്റണി എന്നിവരാണ് സിനിമയിലെത്തിയ മറ്റ് താരങ്ങൾ. പാട്ടുകൾക്ക് ഏറെ പ്രാധാന്യം നൽകി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ‘ഹൃദയ’ത്തിൽ 15 പാട്ടുകളാണുണ്ടായിരുന്നത്.

 

 

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയി ലും തീയേറ്ററുകളിലെത്തിയ ‘ഹൃദയം’,  മികച്ച പ്രേക്ഷക പ്രശംസ നേടിയിരുന്നു. ജനുവരി 21 ന് തിയറ്ററിലെത്തിയ സിനിമ, പിന്നീട് ഒടിടി പ്ലാറ്റഫോമിലൂടെയും റിലീസ് ചെയ്തിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനും, മികച്ച സംഗീത സംവിധാനത്തിനുമുള്ള 2021ലെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പുരസ്‌കാരവും  ‘ഹൃദയ’ത്തിന് ലഭിച്ചിരുന്നു. നിലവിൽ ഇബ്രാഹിം, കരൺ ജോഹര്‍ സംവിധാനം ചെയ്ത്, രൺവീർ സിംഗ് നായകനായെത്തുന്ന ‘റോക്കി ഓർ റാണി കി പ്രേം കഹാനി’ എന്ന സിനിമയുടെ അസോസിയേറ്റ് ആണ്.

Spread the love

Related post

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ദുൽഖർ സൽമാൻ  നായകനാകുന്ന തെലുങ്ക് ചിത്രം ‘സീതാരാമം’ ടീസര്‍ റിലീസായി. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന…
ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ് കൊട്’ തീയേറ്ററുകളിലേക്ക്

ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ്…

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’,’കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ…
സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍ പോസ്റ്റര്‍ റിലീസായി

സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍…

സിനിമാ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെക്കുന്നതിനിടയില്‍ തന്‍റെ പുതിയ ചിത്രമായ പത്താന്‍റെ മോഷന്‍…

Leave a Reply

Your email address will not be published.