
ഇത്തവണ ബുച്ചറിനെ തോല്‍പ്പിക്കാന്‍ സോള്‍ജിയര്‍ ബോയ്; ‘ദി ബോയ്സ്’ സീസൺ 3 ഈയാഴ്ച്ച എത്തുന്നു
- Stories
ഒരിടവേളയ്ക്കു ശേഷം, ‘ദി ബോയ്സ്’ സീസൺ 3, ജൂൺ മൂന്നിന് സ്ട്രീമിംഗ് തുടങ്ങുന്നു. കേട്ടുപഴകിയ സൂപ്പർഹീറോ കഥകൾക്ക് വിപരീതമായ സൂപ്പർഹീറോ സീരിസാണ് ‘ദി ബോയ്സ്’. സൂപ്പർ ഹീറോകൾ വില്ലൻമാരും ജനങ്ങൾ യഥാർത്ഥ നായകൻമാരും ആകുന്നതാണ് സീരിസിന്റെ പ്രധാന കഥാപശ്ചാത്തലം. ഗാരത് എന്നിസ് എഴുതിയ ‘ദി ബോയ്സ്’ എന്ന കോമിക് ബുക്ക് സീരീസിനെ ആസ്പദമാക്കി, എറിക് ക്രിപ്കിയാണ് സീരീസ് ഒരുക്കുന്നത്. ആരാധകര്‍ കാത്തിരുന്ന, ക്യാപ്റ്റന്‍ അമേരിക്കയുമായി ഏറെക്കുറെ സാമ്യമുള്ള സോള്‍ജ്യര്‍ ബോയ് എന്ന കഥാപാത്രത്തിന്റെ വരവുകൊണ്ടുമാണ് സീസണ് 3 കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
കാൾ അർബൻ, ജാക്ക് ക്വയിദ്, ആന്തണി സ്റ്റാർ, എറിൻ മോറിയർടി എന്നിവർ സീരീസിൽ പ്രധാനവേഷങ്ങളിലെത്തുന്നു. വോട്ട് ഇന്റർനാഷണൽ സംരക്ഷിച്ച്,ഹോം ലാൻഡർ നയിക്കുന്ന, ‘ദ് സെവൻ’ എന്ന സൂപ്പർഹീറോ ഗ്രൂപ്പിനെയും, അവരുടെ അക്രമങ്ങളെ തടയുന്ന ബില്ലി ബുച്ചർ നയിക്കുന്ന, ‘ദി ബോയ്സ്’ എന്ന ഗ്രൂപ്പിനെയും കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്. സീസൺ 2 ന് ശേഷം, സമാധാനപൂർണമായ അന്തരീക്ഷത്തിൽ നിന്നുമാണ് സീസൺ 3 ആരംഭിക്കുന്നത്. എന്നാൽ ആന്റി-സുപ് എന്ന ആയുധത്തെക്കുറിച്ച്, ബുച്ചര്‍ അറിയുന്നതും, തുടർന്ന് ‘ദി ബോയ്സും’, ‘ദി സെവനും ‘ തമ്മിൽ യുദ്ധം ആരംഭിക്കുന്നതും ആണ് സീസൺ3-ന്റെ പ്രധാന പ്രമേയം.
എറിക് ക്രിപ്കിയോടൊപ്പം സേത് റോജൻ, ഇവാൻ ഗോൾബർഗ്, ജയിംസ് വീവർ എന്നിവർ ചേർന്നാണ് സീരിസിന്റെ നിർമ്മാണം. ‘ദി ബോയ്സ്’ സീരീസിനോടനുബന്ധിച്ച്, രണ്ട് സ്പിൻ-ഓഫ് ഷോകളും ഉണ്ടായിട്ടുണ്ട്. ‘ദി ബോയ്സ് പ്രെസെന്റ്സ്: ഡയബോളിക്ക’ലായിരുന്നു അവസാനം റിലീസായ സ്പിൻ-ഓഫ്. ആമസോൺ പ്രൈമിലൂടെയാണ് ‘ദ് ബോയ്സ്’ സ്ട്രീമിങ്ങിനെത്തുന്നത്.