ഞെട്ടിക്കുന്ന മേക്കോവറിൽ ബ്രാഡ്ലി കൂപ്പർ;  ലിയോനാർഡ് ബേൺസ്റ്റീനിന്റെ കഥയുമായി ‘മെയ്സ്ട്രോ’

ഞെട്ടിക്കുന്ന മേക്കോവറിൽ ബ്രാഡ്ലി കൂപ്പർ;  ലിയോനാർഡ് ബേൺസ്റ്റീനിന്റെ കഥയുമായി ‘മെയ്സ്ട്രോ’

ഞെട്ടിക്കുന്ന മേക്കോവറിൽ ആരാധകരെ വിസ്മയിപ്പിച്ച് ബ്രാഡ്ലി കൂപ്പർ. ബ്രാഡ്ലി കൂപ്പർ നായകനായെത്തുന്ന  ‘മെയ്സ്ട്രോ’ എന്ന  സിനിമയ്ക്ക് വേണ്ടിയാണ് താരത്തിന്റെ മേക്കോവർ. അമേരിക്കയിലെ ലോകപ്രശസ്തനായ  മ്യൂസിക് കണ്ടക്ടറും, കമ്പോസറും, മനുഷ്യസ്നേഹിയുമായ ലിയോനാർഡ് ബേൺസ്റ്റീനിന്റെ ജീവിചരിത്രമാണ് സിനിമയുടെ പ്രമേയം. ഒരേ സമയം യുവാവായും, വൃദ്ധനായുമുള്ള നാല്പത്തിയേഴ് വയസ്സുകാരനായ താരത്തിന്റെ മേക്കോവർ, ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

 

 

ഇതിൽ, വൃദ്ധനായുള്ള ബ്രാഡ്ലിയുടെ മേക്കോവർ, സാമൂഹ്യ മാധ്യമങ്ങളിൽ കൂടുതൽ ചർച്ചയായി. രണ്ട് തവണ ഓസ്കാർ നാമനിർദ്ദേശത്തിന് അർഹയായ ക്യാരി മുള്ളിഗൻ, ‘മെയ്സ്ട്രോ’യിൽ നായികയായെത്തുന്നു. ലിയോനാർഡിന്റെ ഭാര്യ, ഫെലീഷ്യയുടെ വേഷത്തിലാണ് ക്യാരി സിനിമയിലെത്തുന്നത്. ബ്രാഡ്ലി കൂപ്പർ തന്നെ സംവിധാനം നിർവഹിക്കുന്ന ‘മെയ്സ്ട്രോ’യിൽ, ബ്രാഡ്ലിയും ജോഷ് സിങ്ങറും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ജെറമി സ്ട്രോങ്ങ്‌, മാറ്റ് ബോമർ, മായ ഹോക്ക് എന്നിവരും സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.

 

 

ബ്രാഡ്ലി കൂപ്പറോടൊപ്പം ഫ്രഡ്‌ ബെർണർ, എമി ദേർണിങ്, എമ്മ ടില്ലിംഗർ കോസ്കോഫ്, ക്രിസ്റ്റി മാക്കോസ്‌കോ ക്രിഗർ, റ്റൊഡ്ഡ് ഫിലിപ്സ്, മാർട്ടിൻ സ്കോർസസ്, സ്റ്റീവൻ സ്പിൽബർഗ് എന്നിവർ ചേർന്ന് സിനിമ നിർമിക്കുന്നു. ആംബ്ലിൻ എന്റർടൈൻമെന്റ്, സിക്കെലിയ പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ  റിലീസിനെത്തുന്നത്. “കുട്ടിയയായിരുന്നപ്പോൾ മുതൽ മ്യൂസിക്‌ കണ്ടക്ടറാവുക എന്റെ സ്വപ്നമായിരുന്നു. സ്റ്റീവൻ സ്പിൽബർഗിനും ഇതറിയാം” എന്നാണ് സിനിമയെ കുറിച്ച് ബ്രാഡ്ലി  കൂപ്പർ പ്രതികരിച്ചത്. ഒന്നിലധികം ഓസ്കാർ അവാർഡുകള്‍ സ്വന്തമാക്കിയ ‘എ സ്റ്റാർ ഈസ്‌ ബോൺ’ എന്ന സിനിമയ്ക്ക് ശേഷം, ബ്രാഡ്ലി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാകും ‘മെയ്സ്ട്രോ’.

 

Spread the love

Related post

ലോകത്തിലെ  ആദ്യ സിം​ഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ; ‘ഇരവിൻ നിഴൽ’ റിലീസിനെത്തുന്നു

ലോകത്തിലെ  ആദ്യ സിം​ഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ; ‘ഇരവിൻ…

നടൻ പാർഥിപൻ രചനയും സംവിധാനവും നിര്‍വഹിച്ച്, കേന്ദ്ര കഥാപാത്രമായെത്തുന്ന  തമിഴ് ചിത്രം ‘ഇരവിൻ നിഴൽ’ ജൂലൈ…
വീരേന്ദ്രകുമാറായി സിദ്ദിഖ്; എബ്രിട് ഷൈന്‍റെ നിവിന്‍ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യർ’ പുതിയ ക്യാരക്ടർ പോസ്റ്റർ എത്തി

വീരേന്ദ്രകുമാറായി സിദ്ദിഖ്; എബ്രിട് ഷൈന്‍റെ നിവിന്‍ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യർ’…

പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ്…
നടി അംബിക റാവു അന്തരിച്ചു

നടി അംബിക റാവു അന്തരിച്ചു

കുംബളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മ വേഷത്തിലൂടെ ശ്രദ്ധനേടിയ, പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബിക…

Leave a Reply

Your email address will not be published.