“നുമ്മ റെഡിയാണ് ട്ടാ”; മട്ടാഞ്ചേരിയുടെ കഥയുമായി രാജീവ്‌ രവിയുടെ ‘തുറമുഖം’ റിലീസിനെത്തുന്നു

“നുമ്മ റെഡിയാണ് ട്ടാ”; മട്ടാഞ്ചേരിയുടെ കഥയുമായി രാജീവ്‌ രവിയുടെ ‘തുറമുഖം’ റിലീസിനെത്തുന്നു

നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി രാജീവ് രവി ഒരുക്കുന്ന ‘തുറമുഖം’ റിലീസിനെത്തുന്നു. കാത്തിരിപ്പുകൾക്കൊടുവിൽ ജൂൺ മൂന്നിന് ‘തുറമുഖം’ തിയറ്ററിലെത്തും. കെ എം ചിദംബരത്തിന്റെ ‘തുറമുഖം’ എന്ന നാടകത്തെ അടിസ്ഥാനമാക്കിയെത്തുന്ന സിനിമയിൽ അർജ്ജുൻ അശോകൻ,നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്,  സുദേവ് നായർ, മണികണ്ഠൻ ആചാരി,  പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ എന്നിവരും ശക്തമായ വേഷങ്ങളിലെത്തുന്നു. പല ഗെറ്റപ്പുകളിൽ നിവിൻ പോളി എത്തുന്ന ചിത്രത്തിൽ, 1962 കാലഘട്ടം വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇതിനെതിരെ തൊഴിലാളികള്‍ നടത്തിയ സമരവുമാണ്   പ്രധാന പ്രേമേയം.

 

 

രാജീവ്‌ രവി തന്നെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ‘തുറമുഖ’ത്തിൽ  ഗോപന്‍ ചിദംബരൻ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. കൃഷ്ണകുമാറും ഷഹ്ബാസ്അമനും ചേർന്ന് സംഗീതമൊരുക്കുന്ന ‘തുറമുഖ’ത്തിൽ വരികൾ എഴുതിയിരിക്കുന്നത് അൻവർ അലിയാണ്. ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തിന്റെ കഥ പറയുന്ന സിനിമയിൽ കലാസംവിധാനമൊരു ക്കയിരിക്കുന്നത് ഗോകുല്‍ ദാസാണ്. സുകുമാര്‍ തെക്കേപ്പാട്ട്, ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവർ ചേർന്ന് നിർമിക്കുന്ന സിനിമ, തെക്കേപ്പാട്ട് ഫിലിംസ്, ക്വീന്‍ മേരി  ഇന്റർനാഷണൽ,പോളിജൂനിയർ പിക്ച്ചേഴ്സ്,  കളക്റ്റീവ് ഫേസ് വൺ എന്നീ ബാനറുകളിലാണ് റിലീസിനെത്തുന്നത്.

 

 

പിരീഡ് ഡ്രാമ കൂടിയായ ‘തുറമുഖ’ത്തിലെ സംഘട്ടന രംഗങ്ങളൊരുക്കിയിരി യ്ക്കുന്നത് മാഫിയ ശശിയാണ്. സമീറ സനീഷ് വസ്ത്രാലങ്കാരമൊരുക്കുന്ന സിനിമയിൽ റോണക്‌സ് സേവ്യര്‍ മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നു. ബി. അജിത്കുമാര്‍ എഡിറ്റിംഗ് നിർവഹിക്കുന്നു. തുറമുഖത്തിന്റെ ട്രെയിലർ സാമൂഹ്യ മാധ്യമങ്ങളിൽ വൻ തരംഗമായിരുന്നു.

Spread the love

Related post

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ദുൽഖർ സൽമാൻ  നായകനാകുന്ന തെലുങ്ക് ചിത്രം ‘സീതാരാമം’ ടീസര്‍ റിലീസായി. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന…
ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ് കൊട്’ തീയേറ്ററുകളിലേക്ക്

ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ്…

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’,’കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ…
സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍ പോസ്റ്റര്‍ റിലീസായി

സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍…

സിനിമാ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെക്കുന്നതിനിടയില്‍ തന്‍റെ പുതിയ ചിത്രമായ പത്താന്‍റെ മോഷന്‍…

Leave a Reply

Your email address will not be published.