ഇന്ത്യയിൽ നിന്നും ആദ്യ കെ-പോപ് താരം; അഭിമാനമായി ശ്രിയ ലെങ്ക

ഇന്ത്യയിൽ നിന്നും ആദ്യ കെ-പോപ് താരം; അഭിമാനമായി ശ്രിയ ലെങ്ക

ലോകമെമ്പാടും ആരാധകരുള്ള കെ-പോപിലേയ്ക്ക് ചുവട് വയ്ക്കുന്ന ആദ്യ ഇന്ത്യക്കാരിയാകാൻ ശ്രിയ ലെങ്ക. ഒഡീഷയിൽ നിന്നും ഈ പതിനെട്ട് വയസ്സുകാരി നടന്നു കയറുന്നത്, കെ -പോപ് ബാൻഡായ ‘ബ്ലാക്ക് സ്വാനി’ലേക്കാണ്. കഴിഞ്ഞ വർഷം, ബാൻഡിലെ പ്രധാന ഗായികയായ ഹെയ്മി പിൻവാങ്ങിയതിനെ തുടർന്ന് നടത്തിയ ഓഡിഷനിൽ നിന്നുമാണ് ശ്രിയ തിരഞ്ഞെടുക്കപ്പെട്ടത്. നാലായിരത്തോളം  പേർ പങ്കെടുത്ത ഓഡിഷനിൽ നിന്നുമാണ് ശ്രിയ ഈ നേട്ടം സ്വന്തമാക്കിയത്.

 

 

ശ്രിയയോടൊപ്പം ബ്രസീലിൽ നിന്നുമുള്ള ഗബ്രിയേലയും ബാൻഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം ‘ബ്ലാക്ക് സ്വാനി’ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രിയ, ആറു മാസമായി തീവ്ര പരിശീലനത്തിലായിരുന്നു. ഗായിക എന്നതിലുപരി ഒരു നർത്തകി കൂടെയാണ് ശ്രിയ. ക്ലാസിക്കൽ ഒഡീസി നൃത്തം കൂടാതെ, ഹിപ്-ഹോപിലും കണ്ടംബറി നൃത്തത്തിലും ശ്രിയ പരിശീലനം നേടിയിട്ടുണ്ട്.

 

 

ഡി ആർ മ്യൂസിക് എന്റർടൈൻമെന്റിന്റ കീഴിൽ കഴിഞ്ഞവർഷം ഒക്ടോബറിലാണ് ‘ബ്ലാക്ക് സ്വാൻ’ ,  ‘റ്റുനൈറ്റ്’ എന്ന ഗാനവുമായി  അരങ്ങേറ്റം കുറിക്കുന്നത്.  കൊറിയൻ പാട്ടുകൾക്കും ഫാഷനും ഇന്ത്യയിലും ഒരുപാട് ആരാധകരുണ്ട്. കെ-പോപിലേക്കുള്ള ആദ്യ ഇന്ത്യക്കാരിയുടെ കടന്നുവരവിനെ ആഘോഷമാക്കുകയാണ് ഇന്ത്യയിലെ കൊറിയൻ പ്രേമികൾ. ശ്രിയയുടെയും, ഗബ്രിയേലയുടെയും വരവോടുകൂടി ആറ് അംഗങ്ങളുള്ള ബാൻഡാവും’ബ്ലാക്ക് സ്വാൻ’.

Spread the love

Related post

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ദുൽഖർ സൽമാൻ  നായകനാകുന്ന തെലുങ്ക് ചിത്രം ‘സീതാരാമം’ ടീസര്‍ റിലീസായി. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന…
ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ് കൊട്’ തീയേറ്ററുകളിലേക്ക്

ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ്…

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’,’കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ…
സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍ പോസ്റ്റര്‍ റിലീസായി

സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍…

സിനിമാ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെക്കുന്നതിനിടയില്‍ തന്‍റെ പുതിയ ചിത്രമായ പത്താന്‍റെ മോഷന്‍…

Leave a Reply

Your email address will not be published.