“ജൂറി തിരുമാനം അന്തിമം, ഇന്ദ്രൻസിന് തെറ്റിദ്ധാരണ”; പ്രതികരണവുമായി ജൂറി ചെയര്‍മാനും മന്ത്രിയും

“ജൂറി തിരുമാനം അന്തിമം, ഇന്ദ്രൻസിന് തെറ്റിദ്ധാരണ”; പ്രതികരണവുമായി ജൂറി ചെയര്‍മാനും മന്ത്രിയും

ഇന്നലെ പ്രഖ്യാപിച്ച 2021 സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെ തുടർന്നുള്ള വിവാദങ്ങൾ വീണ്ടും തുടരുകയാണ്.’ഹോം’ സിനിമയെകുറിച്ചുള്ള നടന്‍ ഇന്ദ്രന്‍സിന്റെ ആരോപണത്തിൽ ജൂറിയോട് വിശദീകരണം ചോദിക്കില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ നിന്ന് ‘ഹോം‘ സിനിമയെ ഒഴിവാക്കിയെന്ന ഇന്ദ്രൻസിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സിനിമ കണ്ടിട്ടുണ്ടാവില്ലെന്ന ഇന്ദ്രന്‍സിന്റെ അഭിപ്രായം ജൂറി ചെയർമാൻ സയ്യിദ് അക്തർ മിർസ തള്ളി. ‘ഹോം‘ സിനിമ, ഒരു വിഭാഗത്തിലും പുരസ്‌കാര നിർണയത്തിന്റെ അന്തിമഘട്ടത്തില്‍ ഉണ്ടായിരുന്നില്ലെന്നു ജൂറി ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

 

അവാർഡ് വിവാദത്തിൽ പ്രതികരണവുമായി നടൻ ഇന്ദ്രൻസ് മുന്‍പ് രംഗത്തെത്തിയിരുന്നു.തനിക്ക് അവാർഡ് കിട്ടാത്തതിനേക്കാൾ, സിനിമയെ അവഗണച്ചതിലാണ് ദുഃഖമെന്നും, ജൂറി സിനിമ കണ്ട് കാണില്ല എന്നും ഇന്ദ്രൻസ് പറഞ്ഞിരുന്നു. ‘ഹോമി‘ന്റെ നിർമാതാവായ വിജയ് ബാബുവിനെതിരായ കേസ്, സിനിമയെ അവഗണിക്കാൻ കാരണമായിട്ടുണ്ടാകാം എന്ന സംശയവും ഇന്ദ്രൻസ് പ്രകടിപ്പിച്ചിരുന്നു. സംഭവത്തിൽ വിഷമമുണ്ടെന്ന് സഹതാരം കൂടിയായ നടി മഞ്ജു പിള്ളയും പ്രതികരിച്ചു.പുരസ്‌കാര നിർണയം മികച്ച രീതിയിലാണ് നടന്നത്. ജൂറി വിധി അന്തിമമാണെന്നും, പുരസ്‌കാര നിർണയത്തിൽ മറ്റൊരു വിധത്തിലുള്ള ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും, ഇന്ദ്രൻസിന് തെറ്റിദ്ധാരണയുണ്ടായതാകാം എന്നും മന്ത്രി കൂട്ടിച്ചേർത്തു.

2021 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ അന്തിമ ജൂറിയാണ് ചിത്രങ്ങൾ വിലയിരുത്തിയത്. കേരള സാംസ്കാരികവകുപ്പും ചലച്ചിത്ര അക്കാദമിയും ചേർന്ന് തീരുമാനിക്കുന സ്വതന്ത്ര ജൂറിയാണ് പുരസ്കാരങ്ങൾ തീരുമാനിക്കുന്നത്. മന്ത്രി സജി ചെറിയാനാണ് ഇക്കൊല്ലത്തെ അവാർഡുകൾ പ്രഖ്യാപിച്ചത്.പുരസ്‌കാരം കിട്ടാത്തതിൽ വിഷമമില്ലെന്നും, എന്നാൽ ഇന്ദ്രൻസിനെ മാറ്റിനിർത്തിയ കാര്യത്തിൽ ഒരു വിശദീകരണം നൽകാമായിരുന്നു എന്നുമാണ് ‘ഹോം‘ സിനിമയുടെ സംവിധായകൻ റോജിൻ തോമസിന്റെ പ്രതികരണം. പുരസ്‌കാരത്തില്‍ ജനപ്രിയ വിഭാഗത്തില്‍ ഒടിടി സിനിമകള്‍ അംഗീകരിക്കില്ല എന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

Spread the love

Related post

മികച്ച പ്രകടനവുമായി സൗബിന്‍ എത്തുന്നു; ‘ഇലവീഴാപൂഞ്ചിറ’ ട്രെയിലര്‍ റിലീസായി

മികച്ച പ്രകടനവുമായി സൗബിന്‍ എത്തുന്നു; ‘ഇലവീഴാപൂഞ്ചിറ’ ട്രെയിലര്‍ റിലീസായി

സൗബിന്‍ ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ‘ഇലവീഴാപൂഞ്ചിറ’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി.…
പൃഥ്വിരാജിന്റെി ‘കടുവ’എത്താന്‍ വൈകും; റിലീസ് തീയതി മാറ്റി

പൃഥ്വിരാജിന്റെി ‘കടുവ’എത്താന്‍ വൈകും; റിലീസ് തീയതി മാറ്റി

ഷാജി കൈലാസിന്റെ  സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ‘കടുവ’. ജൂണ്‍ 30ന് റിലീസ് ചെയ്യുമെന്നു…
മാര്‍വലിനെ മലര്‍ത്തിയടിച്ച് ടോം ക്രൂസ്; കളക്ഷനില്‍ ഒന്നാമനായി ‘ടോപ് ഗൺ: മാവ്റിക്’

മാര്‍വലിനെ മലര്‍ത്തിയടിച്ച് ടോം ക്രൂസ്; കളക്ഷനില്‍ ഒന്നാമനായി ‘ടോപ് ഗൺ:…

ഈ വർഷത്തെ വേള്‍ഡ് വൈഡ് കളക്ഷനിൽ ഒന്നാമതെത്തി ടോം ക്രൂസിന്‍റെ ‘ടോപ് ഗൺ: മാവ്റിക്’ റെക്കോഡിട്ടു.…

Leave a Reply

Your email address will not be published.