പുരസ്കാരം പങ്കുവച്ച് ജോജുവും ബിജുമേനോനും. മികച്ച നടി രേവതി;   2021 ലെ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു.

പുരസ്കാരം പങ്കുവച്ച് ജോജുവും ബിജുമേനോനും. മികച്ച നടി രേവതി;  2021 ലെ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു.

2021 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മധുരം, നായാട്ട് എന്നീ സിനിമകളിലെ പ്രകടനത്തിന് മികച്ച നടനായി ജോജു ജോര്‍ജിനെയും ആർക്കറിയാം എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോനെയും തിരഞ്ഞെടുത്തു.  മികച്ച നടിയായി രേവതിയെയാണ് ജൂറി തെരഞ്ഞെടുത്തത്. ഭൂതകാലത്തിലെ അഭിനയത്തിനാണ് അവാര്‍ഡ് ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റിന് ലഭിച്ചു. മികച്ച സംവിധായകനായി തിരഞ്ഞെടുത്തത് ദിലീഷ് പോത്തനെയാണ്. ജോജി എന്ന സിനിമയ്ക്കാണ് അവാർഡ് ലഭിച്ചത്.

 

കൃഷാന്ത് ആർ കെ സംവിധാനം ചെയ്ത ആവാസവ്യൂഹം മികച്ച ചിത്രമായി തിരഞ്ഞെടുത്തു. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം റഹ്മാൻ ബ്രദേഴ്സ് സംവിധാനം ചെയ്ത ചവിട്ട് എന്ന ചിത്രവും താര രാമാനുജൻ സംവിധാനം ചെയ്ത നിഷിദ്ധോ എന്ന ചിത്രവും പങ്കിട്ടു. മികച്ച സ്വഭാവനടനായി സുമേഷ് മൂറിനെയും (കള) മികച്ച സ്വഭാവ നടിയായി ഉണ്ണിമായയെയും (ജോജി) തിരഞ്ഞെടുത്തു.ജോജിയുടെ തിരക്കഥ തയ്യാറാക്കിയ ശ്യാം പുഷ്കരനാണ് മികച്ച തിരക്കഥാകൃത്ത്. ​ഹിഷാം അബ്ദുൾ വഹാബിനെ മികച്ച സം​ഗീത സംവിധായകനായി തിരഞ്ഞെടുത്തു. മികച്ച ചായഗ്രാഹാകനുള്ള അവാര്‍ഡ്  ചുരുളിയിലെ മികച്ച പ്രകടനത്തിന് മധു നീലകണ്ഠന്‍ സ്വന്തമാക്കി.​ഹൃദയം എന്ന ചിത്രത്തിലെ സം​ഗീതത്തിനാണ് അവാർഡ് സ്വന്തമാക്കിയത്. ജസ്റ്റിൻ വർ​ഗീസ് മികച്ച പശ്ചാത്തല സം​ഗീതത്തിനുള്ള പുരസ്കാരവും നേടി. മികച്ച ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ (ഗാനം: കണ്ണീരു കടഞ്ഞു കടിഞ്ഞൂല്‍ പെറ്റുണ്ടായ, ചിത്രം: കാടകലം)മികച്ച പിന്നണി ഗായകൻ പ്രദീപ് കുമാർ (ഗാനം: രാവിൽ മയങ്ങുമീ പൂമടിയിൽ, ചിത്രം: മിന്നല്‍ മുരളി). മികച്ച ഗായിക സിത്താര കൃഷ്ണകുമാർ (ഗാനം: പാൽനിലാവിൻ പൊയ്കയിൽ, ചിത്രം: കാണെകാണെ).

 

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള 142 ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. ചുരുക്ക പട്ടികയില്‍ എത്തിയത് 29 ചിത്രങ്ങളാണ്. രണ്ട് സിനിമകള്‍ ജൂറി വീണ്ടും വിളിച്ചുവരുത്തി കണ്ടു. മികച്ച നടൻ-നടി അടക്കം  പ്രധാന വിഭാഗങ്ങളിൽ കടുത്ത മത്സരമാണ് ഇത്തവണ നടന്നത്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ അന്തിമ ജൂറിയാണ് ചിത്രങ്ങൾ വിലയിരുത്തിയത്. കേരള സാംസ്കാരികവകുപ്പും ചലച്ചിത്ര അക്കാദമിയും ചേർന്ന് തീരുമാനിക്കുന സ്വതന്ത്രജൂറിയാണ് പുരസ്കാരങ്ങൾ തീരുമാനിക്കുന്നത്. മന്ത്രി സജി ചെറിയാനാണ് ഇക്കൊല്ലത്തെ അവാർഡുകൾ പ്രഖ്യാപിച്ചത്.

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.